Kerala

ശശി തരൂരിനെ എൻ സി പി-യിലേക്ക് സ്വാ​ഗതം ചെയ്ത് പി സി ചാക്കോ

Published

on

കോൺ​ഗ്രസിൽ തരൂർ വിവാദം കത്തിനിൽക്കുമ്പോൾ ശശി തരൂരിനെ എൻ സി പി-യിലേക്ക് സ്വാ​ഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ശശി തരൂരിന്റെ വലുപ്പം മനസ്സിലാവാത്ത ഏക പാർട്ടി കോൺ​ഗ്രസാണ്. തരൂരിന് താല്പര്യമെങ്കിൽ എപ്പോൾ വേണമെങ്കിലും എൻ സി പി-യിലേക്ക് വരാം. കോൺഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എം പിയെന്നും പി സി ചാക്കോ കൂട്ടിച്ചേർത്തു.

കോൺ​ഗ്രസ് ഇതുവരെ ശശി തരൂരിന്റെ കഴിവുകളെ ഉപയോ​ഗിക്കാൻ തയ്യാറായിട്ടില്ല. പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ശശി തരൂരിന് നൽകാമായിരുന്നു. വികസന കാര്യത്തിൽ തരൂർ രാഷ്ട്രീയം കാണിക്കാറില്ല. മറ്റ് നേതാക്കൾ അഴകൊഴമ്പൻ നിലപാടെടുക്കുമ്പോൾ തരൂരിന്റെത് വ്യക്തതയുള്ള നിലപാടാണ്.

അതേസമയം ഡി സി സി-കളെ അറിയിക്കാതെ സന്ദർശനം നടത്തുന്നു എന്ന വിവാദങ്ങൾക്കിടെ തരൂർ പത്തനംതിട്ടയിൽ എത്തി. പന്തളം, അടൂർ എന്നിവിടങ്ങളിലാണ് ശശി തരൂർ സന്ദർശനം നടത്തിയത്. അടൂരിൽ പങ്കെടുക്കുന്ന ബോധി ഗ്രാമിന്റെ പരിപാടിക്ക് രാഷ്ട്രീയമില്ല എന്ന് പറയുമ്പോഴും തരൂരിന്റെ സാന്നിധ്യം പരിപാടിക്ക് ഏറെ രാഷ്ട്രീയമാനം നൽകുന്നു. തരൂർ പങ്കെടുക്കുന്ന പരിപാടികൾ പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബഹിഷ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version