Business

വിഴിഞ്ഞം: സമവായശ്രമങ്ങളുമായി സഭാനേതൃത്വത്തിന് മുന്നിൽ സർക്കാർ

Published

on

വിഴിഞ്ഞത്ത് ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന തുറമുഖവിരുദ്ധസമരം അവസാനിപ്പിക്കാൻ സമവായശ്രമങ്ങളുമായി സർക്കാർ. മലങ്കര, ലത്തീൻ സഭാ തലവൻമാരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി. കർദിനാൾ ക്ലിമ്മിസ് ബാവയുമായും ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുമായുമാണ് ചീഫ് സെക്രട്ടറി വി പി ജോയ് ചർച്ച നടത്തിയത്.

വിഴിഞ്ഞത്തിന്റെ സുരക്ഷാചുമതല കേന്ദ്രസേനയെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമാകുന്നു. തീരുമാനം സർക്കാരിന്റേതല്ലെന്നും കോടതിയുടേതാണെന്നും പറഞ്ഞ് കയ്യൊഴിയാനാണ് സർക്കാർ ശ്രമം. സംഘർഷങ്ങളിൽ ബാഹ്യഇടപെടലെന്ന ആരോപണത്തെച്ചൊല്ലി മന്ത്രിമാർക്കിടയിലെ ഭിന്നതയും പുറത്തായി.

സംഘർഷങ്ങൾക്കു പിന്നിൽ ബാഹ്യ ഇടപെടലില്ലെന്ന് ഇന്നലെ മന്ത്രി ആന്റണി രാജു നിലപാടെടുത്തിരുന്നു. എന്നാൽ തുറമുഖമന്ത്രി അത് തള്ളുകയാണ്. മുഖ്യമന്ത്രിയും ഇടത് മുന്നണിയും സംഘർഷങ്ങൾക്ക് പിന്നിൽ മറ്റ് ലക്ഷ്യമെന്ന നിലപാടിലാണ്. കേന്ദ്രസേനയെ ആവശ്യമില്ലെന്ന നിലപാട് സ്ഥലം എം പി ശശി തരൂർ വ്യക്തമാക്കിയപ്പോൾ വിഴിഞ്ഞത്തെ സംഘർഷത്തിൽ സർക്കാർ വിരണ്ടുപോയതാണ് കേന്ദ്രസേനയെ വിളിക്കാൻ കാരണമെന്ന് ബി ജെ പി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version