Crime

വലിഞ്ഞുനീണ്ട് വിചാരണ, കൂട്ടത്തോടെ കൂറുമാറ്റം; അട്ടപ്പാടി മധു വധക്കേസിൽ വിധി!

Published

on

കേരളത്തെ നൊമ്പരപ്പെടുത്തിയ, അതിദാരുണമായ സംഭവമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന പരിധിയില്ലാത്ത ക്രൂരത.

അഞ്ചുവർഷങ്ങൾക്കുശേഷം അട്ടപ്പാടി മധു വധക്കേസിൽ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതി കണ്ടെത്തി. നാലാംപ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതെവിട്ടു.

കേസിന്റെ നാൾവഴി . . .

2018 ഫെബ്രുവരി 22- അട്ടപ്പാടിയിലെ മലമുകളിലുള്ള ഗുഹയിൽനിന്ന് പ്രതികൾ മധുവിനെ പിടികൂടി. കടകളിൽനിന്ന് ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് കൈകൾ കെട്ടി ആൾക്കൂട്ടവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഒടുവിൽ പോലീസെത്തി മധുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവം വിവാദമായതോടെ 16 പേർക്കെതിരെ പോലീസ് കേസെടുത്തു.

2018 മെയ് 23-ന് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്തതിനാല്‍ വിചാരണ അനന്തമായി നീണ്ടു. ഒടുവില്‍ മധു കൊല്ലപ്പെട്ട് നാലു വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങിയത്. 2022 മാര്‍ച്ച്‌ 17-ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

2022 ഏപ്രില്‍ 28-ന് സാക്ഷി വിസ്താരം ആരംഭിച്ചു. ആകെ 126 സാക്ഷികള്‍. 103 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 24 സാക്ഷികള്‍ കൂറുമാറി. 77 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

കൂറുമാറിയ സാക്ഷികളില്‍ വനംവകുപ്പ് വാച്ചര്‍മാരും മധുവിന്റെ അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരുണ്ട്. കൂറുമാറിയ വാച്ചര്‍മാരെ പിന്നീട് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

2023 മാര്‍ച്ച്‌ 10-ന് അന്തിമവാദം പൂര്‍ത്തിയായി.

കേസില്‍ മൂന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ചുമതലയൊഴിഞ്ഞു. രാജേഷ് എം മേനോന്‍ നാലാമത്തെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

2023 ഏപ്രില്‍ 4-ന് കേസിലെ വിധി പ്രസ്താവം. വിധി പ്രസ്താവിച്ചത് ജഡ്ജി കെ എം രതീഷ് കുമാര്‍.

മധു വധക്കേസിലെ പ്രതികള്‍ യഥാക്രമം:

1- ഹുസൈൻ
2- മരയ്ക്കാർ
3- ഷംസുദ്ദീൻ 4-
അനീഷ് 5-
രാധാകൃഷ്ണൻ 6-
അബൂബക്കർ 7-
സിദ്ദിഖ് 8- ഉബൈദ്
9- നജീബ്
10-
ജൈജുമോൻ
11- അബ്ദുൾകരീം 12- സജീവ് 13-
സതീഷ്
15-
ഹരീഷ് 14-

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version