Business

ലോകം നേരിടാൻ പോവുന്ന വലിയ സാമ്പത്തികമാന്ദ്യത്തെ അതിജീവിക്കാൻ ജനങ്ങൾക്ക് മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് ജെഫ് ബെസോസ്

Published

on

സമീപഭാവിയിൽ ലോകം നേരിടാൻ പോകുന്നത് വലിയ സാമ്പത്തികമാന്ദ്യമെന്ന് ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. അതുകൊണ്ടുതന്നെ വൻ തുകകൾ മുടക്കിയുള്ള പർച്ചേസ് ഒന്നും ഇപ്പോൾ നടത്തരുതെന്നാണ് ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ബെസോസ് മുന്നറിയിപ്പ് നൽകുന്നത്.

സി എൻ എൻ-ന് നൽകിയ അഭിമുഖത്തിലാണ് ബെസോസ് ലോകം നേരിടാൻ പോവുന്ന വലിയ സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. “നിങ്ങൾ ഒരു വലിയ സ്‌ക്രീൻ ടിവി വാങ്ങാൻ ആലോചിക്കുന്ന വ്യക്തിയാണെങ്കിൽ, അത് തൽക്കാലം ഉപേക്ഷിച്ച് അതിനായി നീക്കിവച്ച പണം കൈയ്യിൽ തന്നെ സൂക്ഷിക്കുക. പുതിയ വാഹനം, റഫ്രിജറേറ്റർ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിലും ഇതേ രീതി തന്നെ തുടരണം. എടുത്തുചാട്ടങ്ങൾ ഒഴിവാക്കിയാൽ പെട്ടെന്നുള്ള പ്രതിസന്ധികൾ ഒഴിവാക്കാം. മന്ദഗതിയിലാണ് ഇപ്പോൾ സാമ്പത്തികരംഗം. പല മേഖലകളിലും നിങ്ങൾ പിരിച്ചുവിടലുകൾ കാണുന്നത് അതിനാലാണ്”; ബെസോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version