Health

ലൈംഗികരോഗങ്ങൾ തടയാൻ 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യകോണ്ടം

Published

on

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ സുപ്രധാനതീരുമാനവുമായി ഫ്രാൻസ്. യുവാക്കളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം വെച്ച് 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യകോണ്ടം ഇനിമുതൽ ലഭിക്കും; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഗർഭനിരോധനമാർഗ്ഗത്തിന് ചെറിയൊരു വിപ്ലവം കൊണ്ടുവരാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

2020, 2021 വർഷങ്ങളിൽ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഫ്രാൻസിൽ 30 ശതമാനമാണ് വർധിച്ചത്. ലൈംഗികരോഗങ്ങൾ കുറയ്ക്കുന്നതിനും ഗർഭനിരോധനമാർഗ്ഗങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനുമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഡോക്ടറുടെ കുറിപ്പോടെ വാങ്ങുന്ന കോണ്ടത്തിനു ചെലവാക്കുന്ന തുക 2018 മുതൽ തിരികെ നൽകാൻ സർക്കാർ ആരംഭിച്ചിരുന്നു. 26 വരെ പ്രായമുള്ള യുവതികൾക്കു ഗർഭനിരോധനമാർഗങ്ങൾ ഈ വർഷം ആദ്യം മുതൽ സൗജന്യമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version