Crime

ലിവിംഗ് ടുഗദറിന് രജിസ്ട്രേഷൻ; സുപ്രീം കോടതിയിൽ ഹർജി

Published

on

ലിവിംഗ് ടുഗേതർ ബന്ധങ്ങളിലെ പങ്കാളികൾ സ്ത്രീകൾ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇത്തരം ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രിംകോടതിയിൽ അഭിഭാഷക മമത റാണി പൊതുതാത്പര്യ ഹർജി നൽകി. ഇതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

ഹരജിയിൽ ഇങ്ങനെ പറയുന്നു- “ബഹുമാനപ്പെട്ട കോടതി ലിവിംഗ് ടുഗേതർ ബന്ധങ്ങളെ സംരക്ഷിച്ചുകൊണ്ട് നിരവധി വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. വേണം”- ശ്രദ്ധ വാക്കർ കേസ്. സ്ത്രീകൾ പങ്കാളികളാൽ കൊല്ലപ്പെട്ടാൽ സമീപകാല കേസുകൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്‌റ്റർ ചെയ്യുന്ന സംവിധാനം നിലവിൽ വന്നാൽ വൈവാഹിക നില, ക്രിമിനൽ പശ്ചാത്തലം എന്നിവയെ സംബന്ധിച്ച് പങ്കാളികൾക്ക് പരസ്പരവും സർക്കാരിനും കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്നും ഹർജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ രൂപീകരിക്കാൻ മാത്രമല്ല, രാജ്യത്ത് ഈ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം കണ്ടെത്താനും ഡാറ്റാ ബേസ് തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാനും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെടുന്നു. ലിവിംഗ് ടുഗെതർ ബന്ധങ്ങളുടെ രജിസ്ട്രേഷനിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളു എന്നും ഹർജിക്കാരി വാദിച്ചു. ലിവിംഗ് ടുഗതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19, ആർട്ടിക്കിൾ 21 എന്നിവയുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.

അതേസമയം ലിവ് റിലേഷൻഷിപ്പ് ബന്ധങ്ങളിൽ വ്യാജ ബലാത്സംഗ പരാതികൾ ഉന്നയിക്കുന്നത് കൂടിയ ഹർജിയിൽ പരാമർശമുണ്ട്. പാശ്ചാത്യ സംസ്കാരം പിന്തുടരാൻ ആഗ്രഹിക്കുന്ന യുവതലമുറയിൽ ലിവിംഗ് ടുഗെതർ ബന്ധത്തിലേക്ക് ഗൂഢലക്ഷ്യത്തോടെ പ്രവേശിക്കുന്നവരെ കണ്ടെത്താൻ രജിസ്ട്രേഷൻ സഹായിക്കുമെന്ന് ഹർജിക്കാരി വാദിക്കുന്നു.

എന്നാൽ നിയമങ്ങൾ വരുമ്പോൾ ഏകപക്ഷീയസ്വഭാവം ഒഴിവാക്കുകയും ഏകപക്ഷീയസമീപനം കാര്യങ്ങളെ കൂടുതൽ വഷളാക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. ഇപ്പോഴത്തെ പല ബലത്സംഗക്കൊലപാതകങ്ങളെയും പഠനാത്മകമായി പരിശോധിച്ചാൽ ചില അപ്രിയങ്ങളായ സാമൂഹ്യഘടകങ്ങൾ തിരിച്ചറിയേണ്ടിവരുമെന്നും വിശകലനങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version