National

ലണ്ടനും പാരീസിനും ഒപ്പം നിൽക്കുന്ന ന​ഗരമാക്കി ഡൽഹിയെ മാറ്റും: അരവിന്ദ് കെജ്രിവാൾ

Published

on

ലണ്ടനും പാരീസിനും ഒപ്പം നിൽക്കുന്ന ന​ഗരമാക്കി ഡൽഹിയെ മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി വ്യാപാരികളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ. മുനിസിപ്പൽ കോർപ്പറേഷനിൽ അധികാരത്തിലെത്തിയാൽ ഡൽഹിയിലെ മാർക്കറ്റുകൾ പാരീസിന്റെയും ലണ്ടന്റെയും മാതൃകയിൽ പണിയുമെന്നാണ് കെജ്രിവാൾ വ്യാപാരികൾക്ക് ഉറപ്പുനൽകിയത്.

‘ഡൽഹി മാർക്കറ്റുകളുടെ അടിസ്ഥാനസൗകര്യങ്ങൾ മോശം അവസ്ഥയിലാണ്. പാരീസിലും ലണ്ടനിലും മാർക്കറ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. പാരീസിന്റെയും ലണ്ടന്റെയും മാതൃകയിൽ ഞങ്ങൾ ഡൽഹിയിൽ മാർക്കറ്റുകൾ പണിയും’; കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ നിങ്ങളുടെ ബിജെപി, കോൺഗ്രസ് സുഹൃത്തുക്കളോട് അഭ്യർത്ഥിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി ഭരിക്കുന്നത് ആം ആദ്മിയാണങ്കിലും മുനിസിപ്പൽ കോർപ്പറേഷൻ ഭരണം നിലവിൽ ബിജെപിക്കാണ്. അതേസമയം ഡിസംബർ 4-ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ കോർപ്പറേഷന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് എ എ പി ലക്ഷ്യമിടുന്നത്. ഡിസംബർ 7-നാണ് വോട്ടെണ്ണൽ. നേരത്തേ മാർച്ച്-ഏപ്രിലിലായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വാർഡുകൾ പുനഃസംഘടിപ്പിക്കാനുളള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് വൈകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version