Education

റഷ്യയിൽ തൊഴിലില്ലായ്മ നിരക്ക് താഴുന്നു

Published

on

ഫെഡറൽ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് സർവീസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് ഫെബ്രുവരിയിൽ റഷ്യയിലെ തൊഴിലില്ലായ്മ 3.5% ആയി കുറഞ്ഞു. 1991-ൽ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

2023 ഫെബ്രുവരിയിൽ 15 വയസും അതിൽ കൂടുതലുമുള്ള 2.6 ദശലക്ഷം ആളുകളെ തൊഴിലില്ലാത്തവരായി തരംതിരിച്ചിട്ടുണ്ടെന്ന് ഇവരുടെ പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരിയിലെ മൊത്തം തൊഴിലില്ലായ്മ 2.635 ദശലക്ഷമാണെന്നും ഇത് മുൻ മാസത്തേക്കാൾ 99,000 കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഫെബ്രുവരി അവസാനത്തോടെ ഏകദേശം 700,000 പൗരന്മാർ റഷ്യയിൽ തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 15 വയസും അതിൽ കൂടുതലുമുള്ള റഷ്യയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം ഫെബ്രുവരിയിലെ കണക്കനുസരിച്ച് 75.4 ദശലക്ഷം ആളുകളാണ്.

സർക്കാർ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്ത് തൊഴിലില്ലായ്മ റെക്കോർഡ് താഴ്ന്ന നിലയിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്ഥിരീകരിച്ചു. തൊഴിൽ വിപണിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് ഇതിനർത്ഥമില്ലെന്നും തൊഴിൽ ഉൽപാദനക്ഷമതയ്‌ക്കായുള്ള ദേശീയ പദ്ധതി വിപുലീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version