Art

മാനസികസംഘർഷം കുറയ്ക്കുന്ന ആലിം​ഗനത്തിന് ഫീസ്; പ്രത്യേകസർവ്വീസുമായി ഓസ്‌ട്രേലിയൻ യുവതി

Published

on

ജോലികളിലെ വെത്യസ്തത കൊണ്ട് പലരും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ആലിം​ഗനം സ്വയംതൊഴിലാക്കിയ ഓസ്‌ട്രേലിയൻ യുവതി മിസ്സി റോബിൻസൺ ഇപ്പോൾ വാർത്തകളിൽ നിറയുന്നു. തന്റെ ഇടപാടുകാർക്ക് ആലിം​ഗനത്തിലൂടെ മാനസികസമ്മർദ്ദം ഇല്ലാതാക്കാനാകുമെന്നാണ് ഈ 46കാരി അവകാശപ്പെടുന്നത്. മിസ്സി മുമ്പ് ഒരു ഫാഷൻ ബ്ലോഗറും പബ്ലിസിസ്റ്റും ആയിരുന്നു. കൂടാതെ ഓസ്‌ട്രേലിയൻ ആർമിയിലും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശാസ്ത്രീയമായ ആലിം​ഗനങ്ങളാണ് തന്റേതെന്നാണ് യുവതി പറയുന്നത്. ‘കഡിൽ തെറാപ്പിസ്റ്റ്’ എന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തുന്നത്. സാധാരണയായി ഒരു സെഷന് ഏകദേശം 8000 രൂപയാണ് ഇവർ ഈടാക്കുന്നത്. 99 വെത്യസ്‌തരീതികളിലുള്ള ആലിംഗനങ്ങളെക്കുറിച്ച് പറയുന്ന ഒരു ആലിംഗനസൂത്രപുസ്തകവും ഇവരുടെ കൈവശമുണ്ട്. ഇടപാടുകാർ പറയുന്ന സ്ഥലത്ത് ചെന്നാണ് ആലിം​ഗനം ചെയ്യുക.

ജോലിയുടെ സ്വഭാവം കൊണ്ട് ഒരു ലൈംഗികത്തൊഴിലാളിയായി തന്നെ ഒരിക്കലും കാണരുതെന്നും തന്റെ സേവനങ്ങളിൽ ലൈംഗിക അടുപ്പം ഉൾപ്പെടുന്നില്ലെന്നും ഇവർ പറയുന്നു. സ്ത്രീകളും പുരുഷന്മാരും ഇവർക്ക് ക്ലൈന്റുകളായി ഉണ്ട്. തൻറെ സേവനം ആവശ്യമുള്ള ഓരോ വ്യക്തികളുമായും നിരവധി സമയം സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഒരു കരാറിൽ ഒപ്പിട്ടതിനു ശേഷമാണ് അവരുമായുള്ള സെഷനുകൾ ആരംഭിക്കുകയുള്ളൂ. തൻറെ ശരീരഭാഗങ്ങളിൽ എവിടെയും അനാവശ്യമായി സ്പർശിക്കാനുള്ള അവകാശമോ അവസരമോ ക്ലൈന്റുകൾക്ക് നൽകില്ലെന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version