Art

മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ചു

Published

on

കേരള കലാമണ്ഡലം ചാൻസലറായി പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നവംബർ 11 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.

പ്രശസ്തയായ നർത്തകിയും സാമൂഹിക സന്നദ്ധപ്രവർത്തകയുമായ മല്ലിക സാരാഭായ്, ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിടേയും പ്രഗത്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ്‌. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കലയേയും സാഹിത്യത്തേയും സാമൂഹ്യപരിവർത്തനത്തിന് ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്കാരികമന്ത്രി വി എൻ വാസവൻ പറഞ്ഞു.

സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലറായ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവനായിരുന്നു ചാൻസലറുടെ ചുമതല. 75 വയസാണ് ചാൻസലറാവാനുള്ള പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതൽ സംസ്ഥാന ഗവർണറായിരുന്നു കലാമണ്ഡലത്തിന്റെ ചാൻസലർ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version