Business

മദ്യവില കൂടും; വിൽപ്പന നികുതി 2 ശതമാനം കൂട്ടാൻ സംസ്ഥാന മന്ത്രിസഭയുടെ അനുമതി

Published

on

കേരളത്തിൽ മദ്യത്തിന് വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭായോഗത്തിൽ അനുമതിയായി. ടേണോവർ ടാക്‌സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഇതോടെ സംസ്ഥാനത്ത് മദ്യവിലയിൽ വർദ്ധനവ് വരും.

മദ്യക്കമ്പനികൾ ബെവ്‌കോയ്ക്ക് നൽകാനുള്ള ടേണോവർ കുറയ്ക്കാനുള്ള തീരുമാനം നേരത്തെ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു. ഇതിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. വിൽപ്പന നികുതിയിൽ രണ്ട് ശതമാനം വർധിപ്പിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇത് സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവന്നാൽ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ.

ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേ, പുതിയ ഭേദഗതി സഭയിൽ പാസാക്കിയതിന് ശേഷമായിരിക്കും ഔദ്യോഗിക വിജ്ഞാപനം ഇറക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version