Crime

ബി ജെ പി നേതാക്കൾക്കെതിരായ കേസിൽ ഉചിതമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ​ഗവർണർ

Published

on

ബി ജെ പി നേതാക്കൾക്കെതിരായ കേസിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്ത് പുറത്ത്. സർക്കാർ-ഗവർണർ പോര് കനക്കുന്നതിനിടെയാണ് ​ഗവർണർക്കെതിരായ പുതിയ ആരോപണം ഉയരുന്നത്. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു ​ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

2021 ജൂൺ 10-നാണ് ​ഗവർണറുടെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. കൊടകര കുഴൽപ്പണക്കേസുകളിൽ സർക്കാർ ബി ജെ പി നേതാക്കളെ വേട്ടയാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. അതേസമയം കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ലഭിച്ച പരാതികൾ സർക്കാറിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണിതെന്നും രാജ്ഭവൻ വിശദീകരിച്ചു.

രാജ്ഭവനിലെ താൽക്കാലികജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് നേരത്തേ പുറത്തുവന്നിരുന്നു. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തിൽ രാജ്ഭവൻറെ വിശദീകരണം. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്‍തത്. 23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരപ്പെടുത്താനാണ് ആവശ്യപ്പെട്ടതെന്നും രാജ്ഭവൻ വിശദീകരിച്ചിരുന്നു. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷനില്ലെന്നും പെൻഷൻ അനുവദിക്കണമെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചിരുന്നു.

 

#india #kerala #RajBhavan #politics #Congress #CongressParty #CPIM #BJP4IND #Politician #Governor #ChiefMinister #Minister #photographer #temporary

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version