Crime

പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിവലയിൽ

Published

on

സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ച് മനസ്സ് തുറന്ന കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ എല്ലാ തട്ടിലെയും പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒരു എസ് പി-യുടെ രണ്ടുമക്കളും ഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണമെന്നും ക്വാർട്ടേഴ്‌സുകളിൽ ശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനവേദിയിലായിരുന്നു കമ്മിഷണറുടെ പരാമർശം.

കേരളത്തിൽ കഞ്ചാവ്, എംഡിഎംഎ എന്നിവയുടെ ഉപയോഗം വർധിക്കുന്നു. ദേശീയ ശരാശരി വെച്ചു നോക്കുമ്പോൾ കേരളത്തില്‍ ലഹരി ഉപയോഗം കുറവാണ്. എന്നാൽ നിരക്ക് വേഗം ഉയരാനാണ് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കുന്ന അദ്ദേഹം ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version