Crime

പെറുവില്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലൊ പുറത്ത്; പിന്നാലെ അറസ്റ്റില്‍

Published

on

ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ഇടതുപക്ഷനേതാവ് പെഡ്രോ കാസ്റ്റില്ലൊയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നു പുറത്താക്കി. പിന്നാലെ കാസ്റ്റില്ലൊയെ അറസ്റ്റ് ചെയ്തു. നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും നാടകീയസംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. വൈസ് പ്രസിഡന്റ് ദിന ബൊല്വാര്‍തെയാണ് പുതിയ പ്രസിഡന്റ്. രാജ്യത്തെ ആദ്യവനിതാ പ്രസിഡന്റ് എന്ന നേട്ടവും ഇതോടെ ദിന ബൊല്വാര്‍തെ സ്വന്തമാക്കി.

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് പിരിച്ചുവിട്ട് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് പെഡ്രോ കാസ്റ്റില്ലൊ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്ന് പെഡ്രോ കാസ്റ്റില്ലൊയെ ഇംപീച്ച് ചെയ്തത്. 130 അംഗസഭയില്‍ 101 പേരും പ്രസിഡന്റിനെ പുറത്താക്കുന്നതിനെ പിന്തുണച്ചു.

രാജ്യത്തെ അസ്ഥിരപ്പെടുത്തി അട്ടിമറി നടത്താന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് പെഡ്രോ കാസ്റ്റില്ലൊയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം പ്രസിഡന്റായി സ്ഥാനമേറ്റ ബൊല്വാര്‍തെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കണം. ദേശീയതാത്പര്യം മുന്‍നിര്‍ത്തി എല്ലാവരും ഒന്നിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ രക്ഷിക്കാന്‍ താന്‍ ഒരവസരം എല്ലാവരോടും ആവശ്യപ്പെടുകയാണെന്നും അവര്‍ വ്യക്തമാക്കി. താന്‍ രൂപീകരിക്കുന്ന സര്‍ക്കാര്‍ രാജ്യത്ത് 2026 വരെ അധികാരത്തിലുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version