Business

പിണറായി വിജയൻ അദാനിയുടെ ഏജന്റ്: രമേശ് ചെന്നിത്തല

Published

on

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കാത്തതാണ് മത്സ്യ തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് ​ഗൗദം അദാനിയുടെ ഏജന്റിനെ പോലെയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, വിഴിഞ്ഞം പദ്ധതി വേണ്ടെന്ന് ഒരു ഘട്ടത്തിലും കോൺ​ഗ്രസ് പറഞ്ഞിട്ടില്ലെന്നും പദ്ധതി നടക്കണം എന്നാണ് തന്റെയും അഭിപ്രായമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്ര സേനയെ കൊണ്ടുവരാനുള്ള നീക്കത്തെ സർക്കാർ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥലത്ത് പോലുമില്ലാത്തിരുന്ന രൂപത അധ്യക്ഷനെതിരെ കേസ് എടുത്ത നടപടി സർക്കർ പിൻവലിക്കണം. സമരവുമായി ബന്ധപ്പെട്ട് മന്ത്രിമാർ തീവ്രവാദ ആരോപണം ഉന്നയിച്ചതും തിരിച്ച് മന്ത്രിക്കെതിരെ പറഞ്ഞതും ശരിയല്ല. ക്ലിഫ് ഹൗസിലെ ദുർവ്യയം ഒഴിവാക്കണം. തരൂരിന് സംഘടനാപരമായി ഒരു വിലക്കുമില്ല. ഏത് പരിപാടിയിലും അദ്ദേഹത്തിന് പങ്കെടുക്കാം. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അനാവശ്യമാണ്. പക്ഷെ സംഘടനാപരമായ നടപടികൾ തരൂർ പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version