Education

പഠിപ്പിക്കാൻ അധ്യാപകരില്ല; കേരളവർമ്മയിൽ എസ്എഫ്ഐയുടെ സമരം

Published

on

പഠിപ്പിക്കാൻ അധ്യാപകരില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ കേരളവർമ്മ കോളജിൽ എസ്എഫ്ഐയുടെ സമരം. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപകനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ സ്റ്റാഫ് കൗൺസിൽ ഹാൾ ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് മാസമായി പൊളിറ്റിക്കൽ സയൻസിൽ വേണ്ടത്ര അധ്യാപകരില്ലെന്നാണ് എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നത്.

ഡിപ്പാർട്ടുമെന്റിൽ ആവശ്യത്തിന് അധ്യാപകർ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഗസ്റ്റ് അധ്യാപക റാങ്ക് പട്ടികയിൽ നിന്ന് അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നാല് ദിവസമായി എസ്എഫ്‌ഐ സമരത്തിലാണ്. ഇതിനിടയിലാണ് അധ്യാപക കൗൺസിൽ ഹാൾ ഉപരോധിച്ചത്.

ദേവസ്വം ഭാരവാഹികളും പ്രിൻസിപ്പാളും അധ്യാപക-വിദ്യാർത്ഥി പ്രതിനിധികളും കൂടിയിരുന്ന് ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. തൃശൂർ വെസ്റ്റ് സിഐ ടി.പി ഫർഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version