National

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് ജനങ്ങൾ എസ് യു വി സമ്മാനമായി നൽകി

Published

on

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് വമ്പൻ സമ്മാനങ്ങൾ നൽകി ​ഗ്രാമവാസികൾ. രണ്ട് കോടി രൂപയും എസ് യു വി-യുമാണ് ഹരിയാനയിലെ ചിഡി ​ഗ്രാമത്തിലെ സർപഞ്ച് തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കല എന്നറിയപ്പെടുന്ന ധർമപാൽ ദലാലും നവീൻ ദലാലും തമ്മിലായിരുന്നു മത്സരം. ഫലം വന്നപ്പോൾ 66 വോട്ടുകൾക്ക് ധർമപാൽ ദലാൽ പരാജയപ്പെട്ടു. എന്നാൽ തോറ്റ സ്ഥാനാർത്ഥി പ്രശ്നമുണ്ടാക്കാതിരിക്കാനായി ​ഗ്രാമവാസികൾ വൻ തുകയും കാറും സമ്മാനമായി നൽകുകയായിരുന്നു.

2000-ൽ ബ്ലോക്ക് സമിതിയുടെ ചെയർമാനായിരുന്നു ധർമ്മപാൽ. ഇക്കുറി പഞ്ചായത്ത് സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും വിജയിക്കാനായില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ ചിഡി ഗ്രാമത്തെ ജില്ലാ ഭരണകൂടം പ്രശ്നബാധിതമേഖലയായി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ​ഗ്രാമവാസികൾ നൽകിയ സമ്മാനത്തിൽ ധർമപാൽ സംതൃപ്തനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version