Business

തെലങ്കാനയിലെ ‘ഓപ്പറേഷൻ താമര’; അറസ്റ്റിലായവരെ ഹൈക്കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

on

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)യിലെ എംഎൽഎമാരെ പണം കൊടുത്ത് വശത്താക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തെലങ്കാനയിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ പോലീസിന് കസ്റ്റഡിയിൽ വാങ്ങാമെന്ന് തെലങ്കാന ഹൈക്കോടതി വിധിച്ചു.

ഇവരെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെത്തുടർന്ന് വ്യാഴാഴ്ച ഇവരെ വിട്ടയച്ചിരുന്നു. ഇതിനെതിരെയാണ് പോലീസ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version