Kerala

“താന്‍ ശശി തരൂരിന്‍റെ ഫാന്‍; തരൂര്‍ ഉപയോഗിക്കുന്ന ചില വാക്കുകളുടെ അര്‍ത്ഥത്തിന് ഡിക്ഷനറി തേടിയിട്ടുണ്ട്”: ഷംസീർ

Published

on

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ കടുത്ത ആരാധകനാണ് താനെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശശി തരൂര്‍ ലോകപ്രസിദ്ധനാണെന്നും തരൂരിനെ വേദിയിലിരുത്തി ഷംസീറിന്‍റെ പ്രശംസ. പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കുമുമ്പ് വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തകനായിരിക്കേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ തരൂരിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം യുഎന്‍ പ്രതിനിധിയായിരുന്നു. ശശി തരൂരിന്‍റെ ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷനറിയിൽ നോക്കാറുണ്ട്. വൊക്കാബുലറി ശക്തിപ്പെടുത്താന്‍ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാനും താന്‍ തയ്യാറായിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version