Kerala

തരൂർ വിവാദത്തിൽ മുസ്ലീം ലീ​ഗിന് അതൃപ്തി

Published

on

തിരുവനന്തപുരം എം പി ശശി തരൂരിന്റെ പേരിൽ കോൺ​ഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങൾ കോൺഗ്രസിനും മുന്നണിക്കും ​ഗുണം ചെയ്യില്ലെന്ന നിലപാടിൽ മുസ്ലീം ലീ​ഗ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീ​ഗ് എം എൽ എ-മാരുടെ ​യോ​ഗത്തിലാണ് കോൺ​ഗ്രസിലെ പടലപിണക്കത്തിൽ മുസ്ലീം ലീ​ഗ് നേതാക്കൾ അതൃപ്തി വ്യക്തമാക്കിയത്. തരൂർ വിവാദം അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസിനോട് ആവശ്യപ്പെടാനാണ് ലീ​ഗ് തീരുമാനം.

കോൺ​ഗ്രസിനുള്ളിൽ തരൂർ വിവാദം തുടരുന്നത് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നും ലീഗ് വിലയിരുത്തി. സംസ്ഥാനത്ത് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷത്തിന് നിരവധി വിഷയങ്ങളുണ്ടായിട്ടും കോൺ​ഗ്രസ് നേതാക്കൾക്ക് പ്രധാനവിഷയം താനാണോ തരൂരാണോ വലുത് എന്നാണെന്നും ഇത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും യോ​ഗത്തിൽ വിമർശനമുയർന്നു. വിവാദമവസാനിച്ചതിന് പിന്നാലെ കോട്ടയത്തെ പരിപാടി വന്നത് പുതിയ പ്രതിസന്ധി ആയെന്നും ലീഗ് വിലയിരുത്തി. വിഷയത്തിൽ ഉടൻ പരിഹാരം വേണമെന്ന് കോൺഗ്രസിനോട് ലീ​ഗ് ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version