Kerala

തരൂർ വിവാദം: നേതാക്കളുടെ പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തി കെപിസിസി

Published

on

ശശി തരൂരിന് അപ്രഖ്യാപിതവിലക്കെന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട് നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നതിന് കെ പി സി സി വിലക്കേർപ്പെടുത്തി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ പി സി സി പ്രസിഡന്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഇക്കാര്യം ശശി തരൂരും വ്യക്തമാക്കിയിരുന്നെന്നും സുധാകരൻ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്നും കെപിസിസി നിർദ്ദേശിക്കുന്നു.

വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നും അത്തരം വ്യാജപ്രചാരണങ്ങളിൽ നിന്നും സ്വയം മാറിനിൽക്കാൻ നേതാക്കളും പ്രവർത്തകരും ജാഗ്രത പുലർത്തണമെന്നും സുധാകരൻ പറഞ്ഞു. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും കെ പി സി സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version