Business

ട്വിറ്ററിൽ വീഡിയോ കോൾ പദ്ധതിയുമായി ഇലോൺ മസ്ക്

Published

on

വോയ്‌സ് കോളിങ്, വീഡിയോ കോളിങ് എന്നിവയെല്ലാം ട്വിറ്ററിൽ കൊണ്ടുവരാനൊരുങ്ങി ഇലോൺ മസ്ക്. വാട്സാപ്പിലും സിഗ്നൽ പോലുള്ള മറ്റ് മെസേജിങ് അപ്ലിക്കേഷനുകളിലുമുള്ള ഈ ഫീച്ചറുകളെല്ലാം ട്വിറ്ററിലും എത്തിക്കാൻ മസ്ക് ഇപ്പോൾ സിഗ്നൽ ആപ് നിർമാതാക്കളുടെ സഹായം തേടിയിരിക്കുന്നു. ഇലോൺ മസ്‌ക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ട്വിറ്ററിന്റെ സാൻഫ്രാൻസിസ്‌കോ ഓഫീസിൽ നടന്ന ഒരു മീറ്റിങ്ങിൽ ട്വിറ്ററിൽ വോയ്‌സ്-വീഡിയോ കോളിങ് ഫീച്ചറുകൾ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് ജീവനക്കാരോട് പറഞ്ഞു. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയെക്കുറിച്ച് ആശങ്കയില്ലാതെ ആശയവിനിമയം നടത്താനുള്ള സൗകര്യമൊരുക്കാൻ ആഗ്രഹിക്കുന്നുവെന്നും മസ്‌ക് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

 

#Twitter #signal #WhatsApp_Call #voice #video #videocall #elonmusk #apps

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version