Tech

ടെക് കമ്പനികളിൽ ജോലി; ദിക്ഷ പാണ്ഡെയുടെ ടിപ്സ്

Published

on

മികച്ച ഒരു ടെക് കമ്പനിയിൽ ജോലി ചെയ്യുകയെന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ ഈ കമ്പനികളിൽ നിന്ന് ഒരു ഇന്റർവ്യൂ കോൾ ലഭിക്കുന്നത് എളുപ്പമല്ല. ചില ആളുകൾ അവരുടെ സ്വപ്നകമ്പനികളിൽ പ്രവേശിക്കാൻ വർഷങ്ങളോളം പരിശ്രമിക്കും. മറ്റുള്ളവർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ശരിയായ മാർ​ഗം കണ്ടെത്തുന്നു. മൈക്രോസോഫ്റ്റ്, ആമസോൺ, ഇൻഫോസിസ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ നിന്ന് തനിക്ക് ഇന്റർവ്യൂ കോളുകൾ ലഭിച്ചത് എങ്ങനെയാണെന്ന് ഷെയർ ചെയ്തിരിക്കുകയാണ് ദിക്ഷ പാണ്ഡെ എന്ന സോഫ്റ്റ്വെയർ എഞ്ചീനിയർ. ഗൂഗിളിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ദിക്ഷ. ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്ത പോസ്റ്റിലാണ് ദിക്ഷ ഇതിനെക്കുറിച്ച് പറയുന്നത്.

കരിയർ പേജുകൾ സബ്സ്ക്രൈബ് ചെയ്യുക എന്നതാണ് ആദ്യചുവട്. നൂറിലധികം കമ്പനികളുടെ കരിയർ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്. കമ്പനി ഓപ്പണിങ്സ് നടത്തുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇത് സഹായിക്കും. പുതിയ ഓപ്പണിങ്ങുകൾക്കായി എല്ലാ ദിവസവും നിരവധി കരിയർ പേജുകൾ പരിശോധിക്കുന്നത് നിർത്തി നൂറുകണക്കിന് ജോലികൾക്ക് അപേക്ഷിക്കാൻ ഇത് സഹായിക്കും. നിയമന മത്സരങ്ങളിലും ഹാക്കത്തണുകളിലും പങ്കെടുക്കുക എന്നതാണ് അടുത്തത്. ഒന്നിലധികം കമ്പനികൾ പതിവായി സംഘടിപ്പിക്കുന്ന മിക്കവാറും എല്ലാ നിയമനമത്സരങ്ങളിലും ദിക്ഷ പങ്കെടുത്തു. ഈ മത്സരങ്ങൾ പതിവായി നടത്തുന്ന ചില ജനപ്രിയ സൈറ്റുകളാണ് Hackerearth , D2C മുതലായവ. ഹാക്കത്തോണുകളിൽ പങ്കെടുക്കുക എന്നതാണ് അടുത്തത്. ഇന്റർവ്യൂ കോളുകൾ ലഭിക്കുന്നതിന് പരോക്ഷമായി സഹായിച്ച ഒന്നിലധികം ഹാക്കത്തോണുകളിൽ ദിക്ഷ പങ്കെടുത്തു. ജോബ് ഡിസ്ക്രിപ്ഷനായി ബയോഡാറ്റ ക്രമീകരിക്കുക എന്നതാണ് അടുത്തത്. ഏതെങ്കിലും ജോലിക്ക് അവളുടെ ബയോഡാറ്റ സമർപ്പിക്കുന്നതിന് മുമ്പ്, ജോലി വിവരണത്തിനനുസരിച്ച് ബയോഡാറ്റ ട്രിം ചെയ്യാറുണ്ടായിരുന്നു. ബയോഡാറ്റയിലെ ജോലി വിവരണവുമായി ബന്ധപ്പെട്ട കീവേഡുകൾ ഹൈലൈറ്റ് ചെയ്യാൻ/ചേർക്കാൻ അവർ ശ്രമിച്ചിരുന്നു. ഇത് എച്ച്ആർ മാനേജർമാരുടെ ശ്രദ്ധയിൽപ്പെടാൻ സഹായിക്കുമെന്നും ദിക്ഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version