Kerala

ജീവൻ കൊടുത്തും വിഴിഞ്ഞം സമരക്കാർക്കൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷനേതാവ്

Published

on

ജീവൻ കൊടുത്തും വിഴിഞ്ഞം സമരക്കാർക്കൊപ്പം നിൽക്കുമെന്ന് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനിടെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി മുൻകൈ എടുത്താൽ സമരം തീരുമെന്നിരിക്കേ സമരസമിതിയുമായി മുഖ്യമന്ത്രി ചർച്ച നടത്താത്തത് അത്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വട്ടിപ്പലിശയ്ക്ക് പണം കടമെടുത്തുകൊണ്ട് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ. സബ്‌സിഡി വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ജീവൻ കൊടുത്തും മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം പ്രതിപക്ഷം നിൽക്കുമെന്നും സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് അപേക്ഷിക്കുന്നതായും വി ഡി സതീശൻ സഭയിൽ വ്യക്തമാക്കി.

പ്രതിപക്ഷനേതാവിന്റെ വാക്കുകൾ:

‘ആദിവാസികളെ പോലെ ദുരിതവും പ്രശ്‌നങ്ങളും അനുഭവിക്കുന്ന ജനതയാണ് മത്സ്യത്തൊഴിലാളികൾ. പുനരധിവാസമാണ് ഇവരുടെ പ്രധാന പ്രശ്‌നം. വർഗീയ വിവേചനത്തിന് ഇടവരാത്ത തരത്തിൽ പ്രശ്‌നം പരിഹരിക്കേണ്ടത് ആയിരുന്നു. ബിഷപ്പിന് എതിരെ കേസെടുത്തത് എന്ത് അടിസ്ഥാനത്തിലാണ്? കേസെടുത്തപ്പോൾ സ്വാഭാവിക പ്രകോപനം ഉണ്ടായി. മന്ത്രിയുടെ സഹോദരൻ പോലും തീവ്രവാദിയാണെന്ന് പാർട്ടിയെ മുഖപത്രം പറയുന്നു. മന്ത്രിയ്ക്ക് എതിരെയുള്ള പരാമർശം വൈദികൻ പിൻവലിച്ചിട്ടും ആളിക്കത്തിക്കാൻ ശ്രമം നടത്തുന്നു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്. മുഖ്യമന്ത്രി മുൻകൈ എടുത്താൽ സമരം തീരും. സമരസമിതിയുമായി മുഖ്യമന്ത്രി ചർച്ച നടത്താത്തത് അത്ഭുതപ്പെടുത്തുന്നു.’

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version