Business

ഗോവയിലെ രണ്ടാമത്തെ വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

Published

on

ഗോവയിലെ രണ്ടാമത്തെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അന്തരിച്ച ബി ജെ പി നേതാവും മുൻ കേന്ദ്രപ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ പേരിലാണ് ഗോവയിലെ മോപ്പയിലുള്ള പുതിയ അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്ത് ആദ്യമായാണ് ഒരു നഗരത്തിൽ രണ്ട് വിമാനത്താവളങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്.

കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 72 വിമാനത്താവളങ്ങൾ രാജ്യത്ത് നിർമ്മിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തെ ഏറ്റവും ചെറിയ നഗരങ്ങളിലേക്ക് വിമാനയാത്ര നടത്താൻ ഞങ്ങൾ മുൻകൈയെടുത്തു. ഞങ്ങൾ രാജ്യത്ത് എയർപോർട്ട് ശൃംഖല വിപുലീകരിച്ചു. ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ കണ്ടറിഞ്ഞുള്ള പ്രവർത്തനത്തിനാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നത്. ഇന്ന് പ്രവർത്തനം ആരംഭിച്ച വിമാനത്താവളം അതിന്റെ മികച്ച ഉദാഹരണമാണ്”; പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version