Business

ഖത്തർ വേൾഡ് കപ്പിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നഴ്‌സുമാരും

Published

on

ഖത്തറിൽ നടക്കുന്ന ഫിഫ ലോക കപ്പിന് പിന്തുണയർപ്പിക്കുന്നതിന്റെ ഭാഗമായി മനോഹരമായ ഗാനോപഹാരം സമർപ്പിച്ച് ഖത്തറിലെ നഴ്സുമാരുടെ സംഘടനയായ ഫിൻഖ്യൂ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ (ഫിൻഖ്യൂ) അണിയിച്ചൊരുക്കിയ മനോഹരമായ വീഡിയോ സംഗീത ആൽബം ഇന്ത്യൻ അംബാസഡർ ഡോ: ദീപക് മിത്തൽ പുറത്തിറക്കി.

സീറോ വൺ മാളിലെ നോവാ സിനിമാസിൽ നടന്ന ചടങ്ങിൽ .ആരോഗ്യമന്ത്രാലയത്തിലെ ഉന്നതവ്യക്തിത്വങ്ങളും ഐ സി സി പ്രസിഡണ്ട് ബാബുരാജൻ, ഐ സി ബി എഫ് പ്രസിഡന്റ് വിനോദ്, എ പി മണികണ്ഠൻ തുടങ്ങി ഖത്തറിലെ വിവിധ കമ്മ്യൂണിറ്റി പ്രമുഖരും നഴ്സിംഗ് നേതാക്കളും സന്നിഹിതരായിരുന്നു. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ ഈ ഗാനോപഹാരത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചതിൽ ബഹുഭൂരിപക്ഷവും ഖത്തറിലെ നഴ്സുമാരാണെന്നത് വ്യത്യസ്ഥമേഖലയിൽ കഴിവു തെളിയിക്കാൻ കൂടി പ്രാപ്തരാണ് നഴ്‌സുമാരെന്നു ബോധ്യപ്പെടുത്തി.

ദേവാനന്ദ് കൂടത്തിങ്കലിന്റെ സംഗീതത്തിൽ ഷിജു ആർ കാനായി, ഷംസു നിലമ്പൂർ, റീന ഫിലിപ്പ്, ആദർശ് എന്നിവർ ചേർന്നെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായകൻ സിയ ഉൾ ഹഖ്, ആദർശ്, അഫ്സൽ, ദിവ്യ, ലിൻസി എന്നിവർ ചേർന്നാണ്. റാം സുരേന്ദർ ഓർക്കസ്ട്രഷനും മിക്സിംഗും നിർവഹിച്ചു. നിഖിൽ നടുപറമ്പിലിന്റെ നേതൃത്വത്തിൽ ഖത്തറിൽ നടന്ന ചിത്രീകരണത്തിൽ പങ്കാളികളായതും നഴ്സുമാർ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version