Entertainment

ഖത്തറിന് ഐക്യദാഢ്യം പ്രഖ്യാപിച്ചു ഗാനവുമായി മലയാളി കുടുബവും

Published

on

പ്രവാസിയായി ജീവിക്കാൻ അഭയം നൽകിയ അത്തറിന്റെ മണമുള്ള ഖത്തർ എന്ന രാജ്യത്ത് തുടങ്ങിയ ലോകഫുട്ബോൾ മാമാങ്കത്തിന് ‘സിദ്ര തൻ തണലിൽ’ എന്ന കൊച്ചു കലോപഹാരം സമർപ്പിച്ചുകൊണ്ട് ചേറ്റുവയിൽ നിന്നും ഒരു കുടുംബം. ദോഹയിൽ അറിയപ്പെടുന്ന എഴുത്തുകാരിയും വീട്ടമ്മയും പ്രശസ്തകവി യൂസഫലി കേച്ചേരിയുടെ കുടുംബാംഗവുമായ നെജ്മ നസീറിൻ്റെ വരികൾ, കെ എം സി സി നേതാവ് ഇക്ബാൽ ചേറ്റുവയുടെ മകൾ സുഹൈന ഇഖ് ബാൽ പാടുന്നു. മക്കളായ സുഹൈൽ ഇഖ് ബാൽ ഡിസൈനിംഗും എഡിറ്റിംഗും സുഹൈം ഇഖ്ബാൽ വരയും ഒരുക്കിയിരിക്കുന്ന ഈ വീഡിയോ ആൽബം ഖത്തറിലും ജി സി സി-കളിലും കേരളത്തിലുമുള്ള ഇക്ബാലിന്റെ 101 പ്രിയ സൗഹൃദങ്ങൾ അവരുടെ FB പേജുകളിലൂടേയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടേയും ഈ ഗാനോപഹാരം ഒരേസമയം റിലീസ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version