Business

കോൺ​ഗ്രസ് വിട്ടെത്തിയ നേതാക്കൾക്ക് അർഹമായ സ്ഥാനങ്ങൾ നൽകി ബിജെപി

Published

on

കോൺ​ഗ്രസ് വിട്ട് ബി ജെ പി-യിൽ ചേർന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന് അർഹമായ പരിഗണന നൽകി പാർട്ടി. ബി ജെ പി ദേശീയ എക്സിക്യൂട്ടീവിലേക്ക് അമരീന്ദർ സിം​ഗിനെ തെരഞ്ഞെടുത്തു. അമരീന്ദറിനൊപ്പം പഞ്ചാബ് മുൻ പി സി സി പ്രസിഡന്റ് സുനിൽ ജാക്കറേയും എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. ബി ജെ പി-യിലേക്ക് അടുത്തിടെ എത്തിയ മുൻ കോൺ​ഗ്രസ് വക്താവ് ജയ് വീർ ഷെർഗിലിന് ദേശീയ വക്താവിന്റെ ചുമതല നൽകി.

കോൺഗ്രസിന്റെ യുവനിരയിലെ പ്രമുഖനായിരുന്ന ജയ് വീർ ഷെർഗിൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവെത്യാസങ്ങളേത്തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ചു ബി ജെ പി-യിൽ പ്രവേശിക്കുകയായിരുന്നു.

ഉത്തരാഖണ്ഡിൽ നിന്നും മദൻ കൗശികിനേയും ഛത്തീസ്ഗഢിൽ നിന്നും വിഷ്ണുദേവ് സായിയേയും പഞ്ചാബിൽ നിന്നുള്ള റാണാ ഗുർമിത് സിംഗ് സോധി, മനോരഞ്ജൻ കാലിയ, അമൻജോത് കൗർ രാമുവാലിയ എന്നിവരെയും ബി ജെ പി ദേശീയ എക്സിക്യൂട്ടീവിലെ പ്രത്യേകക്ഷണിതാക്കളാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version