Kerala

കോൺ​ഗ്രസിലെ വിവാദങ്ങൾ താനുണ്ടാക്കിയതല്ല: ശശി തരൂർ

Published

on

തനിക്ക് ആരോടും അമർഷമില്ലെന്ന് കോൺ​ഗ്രസ്സ് നേതാവ് ശശി തരൂർ. കെ പി സി സി പ്രസിഡന്റ് കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണെന്നും അദ്ദേഹത്തിന്റെ ആരോ​ഗ്യം നന്നായി വരട്ടെയെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. കോൺ​ഗ്രസ്സിലെ വിവാദങ്ങളൊന്നും താനുണ്ടാക്കിയതല്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.

“കോൺഗ്രസ്സിൽ വിവാദമുണ്ടായിരിക്കാം. പക്ഷേ അതൊന്നും ഞാനുണ്ടാക്കിയതല്ല. ചില അസൗകര്യങ്ങളുള്ളതുകൊണ്ട് ഇന്നത്തെ പരിപാടിയിൽ കെ പി സി സി പ്രസിഡന്റ് വരുന്നില്ലെന്നും സൂമിൽ പങ്കെടുക്കുമെന്നും അറിയുന്നു. പരിപാടിയുടെ സംഘാടകർ ഞാനല്ല. ക്ഷണിച്ച സമയത്ത് വന്ന് മടങ്ങും. അല്ലാതെ ആരെയും കാണാതിരിക്കുന്ന പ്രശ്‌നമൊന്നുമില്ല. മിണ്ടാതിരിക്കാൻ ഇത് കിൻഡർ ഗാർഡനൊന്നുമല്ലല്ലോ”; തരൂർ പറഞ്ഞു.

കൊച്ചിയിൽ പ്രൊഫഷണൽ കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന ‘ഡികോഡ് കോൺക്ലേവി’ൽ ശശി തരൂരിനൊപ്പം വേദി പങ്കിടാതെ ഓൺലൈൻ ആയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുത്തത്. വൈകീട്ടാണ് പ്രതിപക്ഷനേതാവ് പങ്കെടുക്കേണ്ട ലീഡേഴ്‌സ് ഫോറം. ഉദ്ഘാടനചടങ്ങിലായിരുന്നു ശശി തരൂരും കെ സുധാകരനും പങ്കെടുക്കേണ്ടത്. എന്നാൽ കെ പി സി സി അധ്യക്ഷൻ പരിപാടിയിൽ പങ്കെടുക്കില്ലെന്ന വാർത്ത വലിയ ചർച്ച ആയതോടെ ഓൺലൈൻ ആയി പങ്കെടുക്കുമെന്ന് കെ സുധാകരൻ അറിയിച്ചു. അസൗകര്യം ഉള്ളതുകൊണ്ടാണ് നേരിട്ടെത്താത്തതെന്നും മറ്റ് ചില ആവശ്യങ്ങൾ ഉണ്ടെന്നുമായിരുന്നു വിശദീകരണം.

 

#india #kerala #politics #Congress #CPIM #professional #BJP4IND #ShashiTharoor #KSudhakaran #leaders #KPCC #KPCCPresident #VDSatheesan #vds #KS #Chiefs #ChiefMinister

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version