Business

കേരള ബാങ്കിന്റെ കുടിശ്ശിക നിർമ്മാർജ്ജന യജ്ഞം 100 ദിവസം കൊണ്ട് 252.67 കോടിയുടെ നേട്ടം

Published

on

100 ദിവസത്തെ കുടിശ്ശിക നിവാരണ കർമ്മപദ്ധതിയായ മിഷൻ 100 ഡെയ്സിലൂടെ 252.67 കോടി രൂപയുടെ നേട്ടം കൈവരിച്ച് കേരള ബാങ്ക്. ആഗസ്റ്റ് 1 മുതൽ നവംബർ 8 വരെയയുള്ള 100 ദിവസം കൊണ്ട് 100% കരുതൽ ആവശ്യമായ പരമാവധി വായ്പകൾ തിരിച്ചുപിടിക്കാനാണ് മിഷൻ 100 ഡെയ്‌സ് കർമ്മപദ്ധതി ലക്ഷ്യമാക്കിയത്. വർഷങ്ങളായി തിരിച്ചടവ് മുടങ്ങിയ 11526 വായ്പകളുടെ കുടിശ്ശിക ഇനത്തിലാണ് 100 ദിവസം കൊണ്ട് 252.67 കോടി സമാഹരിച്ചത്.

ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും എൻ ആർ ഐ അക്കൗണ്ട് ഓപ്പണിംഗ് സൗകര്യങ്ങളും ഉൾപ്പെടെയുള്ള എല്ലാ ആധുനികസേവനങ്ങളും നൽകാൻ കേരള ബാങ്ക് തയ്യാറെടുക്കുകയാണ്.

മിഷൻ 100 ഡെയ്‌സ് പദ്ധതിയിൽ 100 ദിവസം കൊണ്ട് 43.55 കോടി രൂപ സമാഹരിച്ച കണ്ണൂർ ജില്ലയാണ് സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനത്ത്. 33 കോടി രൂപ സമാഹരിച്ച തൃശ്ശൂർ ജില്ല രണ്ടാംസ്ഥാനത്തും 31.77 കോടി രൂപ സമാഹരിച്ച എറണാകുളം മൂന്നാംസ്ഥാനവും നേടി.

കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി മാറ്റാനുള്ള ‘ബി ദി നമ്പർ വൺ’ ക്യാമ്പയിന്റെ ഭാഗമായാണ് മിഷൻ 100 ഡെയ്‌സ് കുടിശ്ശിക നിവാരണപദ്ധതി നടപ്പാക്കിയത്.

 

#india #indian #kerala #keralam #banking #finance #financetips #crore #Cash

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version