Education

കേരള ഫിഷറീസ് സർവകലാശാലയിൽ താത്ക്കാലിക വിസിയെ നിയമിച്ച് ​ഗവർണർ

Published

on

കേരള ഫിഷറീസ് സർവകലാശാലയുടെ താത്കാലിക വിസിയായി ഡോ.റോസലിൻഡ് ജോർജ്ജിനെ നിയമിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഹൈക്കോടതി ഇടപെട്ട് നിയമനം റദ്ദാക്കിയ റിജി ജോണിന് പകരം ഡോ.റോസലിൻഡ് ജോർജ്ജിന് ചുമതല നൽകിയത്. നിലവിൽ കുഫോസിലെ ഡീനും അധ്യാപികയുമാണ് റോസലിൻഡ് ജോർജ്.

പുറത്താക്കപ്പെട്ട റിജി ജോണിന്റെ ഭാര്യയാണ് ഡോ.റോസലിൻഡ് ജോർജ്. ഹൈക്കോടതി നിയമനം റദ്ദാക്കിയതിന് പിന്നാലെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് സ്റ്റേ ലഭിച്ചിരുന്നില്ല. പിന്നാലെയാണ് ഗവർണർ താത്കാലിക വിസിയെ നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version