Business

കേരളത്തിലും ഇനി ഐമാക്സ് തിയേറ്റർ

Published

on

സംസ്ഥാനത്തെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുമെന്ന് ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റ് പ്രീതം ഡ‍ാനിയൽ അറിയിച്ചു. തിരുവനന്തപുരം ലുലുമാളിൽ ഐമാക്സ് എത്തുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. സാ​ധാരണ സിനിമ തിയേറ്റർ അനുഭവത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ​ഹൈക്വാളിറ്റിയിലുള്ള ദൃശ്യങ്ങളാണ് ഐമാക്സ് തീയററുകൾ നൽകുന്നത്.

‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്ന സിനിമയാണ് ഡിസംബറിലേക്ക് ഒരുങ്ങുന്ന ഐമാക്സിലെ ആദ്യ പ്രദർശനം എന്നും ഇതായിരിക്കും കേരളത്തിലെ ആദ്യ ഐമാക്സ് എന്നും പ്രീതം ട്വീറ്റിൽ വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് വരാനിരിക്കുന്ന ഐമാക്സിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ സവിശേഷതകളെക്കുറിച്ചും സ്‌ക്രീനിന്റെ വലുപ്പത്തെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും.

തിരുവന്തപുരം കൂടാതെ കൊച്ചി സെന്റർ സ്ക്വയർ മാളിലെ സിനിപോളിസിലും ലുലു മാളിലെ പിവിആറിലും ഐമാക്സ് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിന്റെ ഭാ​ഗമായി ഇവിടങ്ങളിൽ സന്ദർശനം നടത്തിയതായി പ്രീതം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version