Kerala

കെ സുരേന്ദ്രൻ പറയാത്ത വിവരങ്ങൾ ഫെയ്സ്ബുക്ക് പേജിൽ, പാർട്ടി നിലപാടിന് വിരുദ്ധമായ പോസ്റ്റുകൾ; ബിജെപിയിൽ വിവാദം കത്തുന്നു

Published

on

ബി ജെ പി-യുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ പാർട്ടി നിലപാടിനു വിരുദ്ധമായ പോസ്റ്റുകൾ തുടർച്ചയായി വരുന്നതിനെച്ചൊല്ലി ബി ജെ പി-യിൽ വിവാദം. ഫേയ്സ്ബുക്ക് പേജിൽ അവസാനമായി വന്നത് വിഴിഞ്ഞം സമരക്കാരെ ‘ദേശവിരുദ്ധ’രായി ചിത്രീകരിച്ച പോസ്റ്റാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറയാത്ത വിവരങ്ങൾ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ബംഗാൾ ഗവർണറായി മലയാളിയായ സി വി ആനന്ദബോസിനെ നിയമിച്ചപ്പോൾ ബി ജെ പി-യുടെ പേജിൽ അഭിനന്ദനപോസ്റ്റുകൾ വരാതിരുന്നതും വിവാദമായിട്ടുണ്ട്. ഇതേത്തുടർന്ന് ഐ ടി വിഭാഗം കൈകാര്യം ചെയ്യുന്നവരെ ശാസിച്ചതായാണ് വിവരം. വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും പോസ്റ്റുകൾ തയ്യാറാക്കുന്നതിനും ഐ ടി വിഭാഗം ശ്രദ്ധ കാണിക്കുന്നില്ലെന്ന് ബി ജെ പി നേതൃനിരയിൽ നേരത്തേ തന്നെ പരാതിയുണ്ടായിരുന്നു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ പരാജയങ്ങളുണ്ടായപ്പോഴും സാമൂഹികമാധ്യമപേജുകളിൽ ഒന്നാംസ്ഥാനത്തായിരുന്നു ബി ജെ പി. കേരളത്തിൽ ഏറ്റവുംകൂടുതൽ പിന്തുടർച്ചയുള്ള ഫെയ്സ്ബുക്ക് പേജായിരുന്നു ബി ജെ പി-യുടേത്. പിന്തുടരുന്നവരുടെ എണ്ണം കുറയുകയും സി പി എം പേജ് ഒന്നാമതെത്തുകയും ചെയ്തതും ബി ജെ പി നേതൃനിരയിൽ ചർച്ചയായിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് അരവിന്ദ് കെജ്രിവാളിനെ കളിയാക്കാനായി തയ്യാറാക്കിയ എഫ് ബി പോസ്റ്റിൽ കേരളത്തെ പുകഴ്ത്തിയതും ചർച്ചയായി. ഇത് സാമൂഹികമാധ്യമങ്ങളിൽ ബി ജെ പി-ക്കെതിരായ ട്രോളായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version