Business

കൂട്ടപിരിച്ചുവിടലിൽ ഓയോ

Published

on

പത്ത് ശതമാനം ജീവനക്കാരെ ട്രാവൽ ടെക് സ്ഥാപനമായ ഓയോ പിരിച്ചുവിടുന്നു. ടെക് വിഭാഗത്തിൽ ഉൾപ്പെടെയുള്ള 600 പേർക്ക് തൊഴിൽ നഷ്ടമാവുകയും കമ്പനിയുടെ മറ്റുചില വിഭാഗങ്ങളിൽ 250 പേരെ പുതുതായി എടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കമ്പനിയിൽ വ്യാപകമായ മാറ്റങ്ങൾ നടപ്പാക്കുന്നതിൻറെ ഭാഗമായാണ് നടപടി. പ്രൊഡക്ട് – എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെയും കോർപ്പറേറ്റ് ആസ്ഥാനത്തേയും ജീവനക്കാർ, വെക്കേഷൻ ഹോംസ് ടീം എന്നിവയിലാണ് ഓയോ കുറയ്ക്കുന്നത്. അതേസമയം പാർട്ണർ റിലേഷൻഷിപ്പ്, ബിസിനസ് ഡെവലപ്‌മെന്റ് ടീമുകളിലേക്കും കൂടുതൽ ആളുകളെ ഓയോ എടുക്കാനും നീക്കമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version