International

കിം ജോങ് ഉൻ ആദ്യമായി മകള്‍ക്കൊപ്പം പൊതുവേദിയില്‍

Published

on

ലോകത്തിനു മുന്നിൽ ആദ്യമായി മകളോടൊപ്പം പൊതുവേദിയിലെത്തി ഉത്തര കൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉൻ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാനാണ് കിം മകൾക്കൊപ്പമെത്തിയത്. സ്വകാര്യജീവിതം രഹസ്യമായി സൂക്ഷിക്കുന്ന കിമ്മിന്റെ നടപടി രാഷ്ട്രീയവൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

ഉത്തര കൊറിയൻ വാർത്താ ഏജൻസിയാണ് കിം മകൾക്കൊപ്പം എത്തുന്ന ചിത്രം പുറത്തുവിട്ടത്. ചടങ്ങിൽ കിമ്മിന്റെ ഭാര്യ റി സോൾ ജുവും പങ്കെടുത്തുവെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഉത്തര കൊറിയൻ ഭരണം കൈയാളുന്ന കിം കുടുംബത്തിന്റെ നാലാം തലമുറ പ്രതിനിധിയാണ് കിം ജോങ് ഉന്നിന്റെ മകൾ. മകളുമായി കിം പൊതുവേദിയിൽ എത്തിയതിന് പ്രാധാന്യം ഏറെയാണെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. കിം മകളുമൊത്ത് ആദ്യമായാണ് പൊതു ചടങ്ങിൽ എത്തുന്നതെന്ന് യുഎസ് ആസ്ഥാനമായ സ്റ്റിംസൺ സെന്ററിലെ ഉത്തര കൊറിയൻ വിഷയവിദഗ്ധൻ മൈക്കൽ മാഡൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version