Business

കാരണക്കോണം മെഡിക്കൽ കോഴ: 95 ലക്ഷം രൂപ കണ്ടുകെട്ടി

Published

on

ബിഷപ്പ് ധർമ്മരാജ് റസാലം പ്രതിയായ കാരണക്കോണം മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് കാരക്കോണം മെഡിക്കൽ കോളേജിൻ്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ ഇ ഡി കണ്ടുകെട്ടി. മെഡിക്കൽ സീറ്റ് അഴിമതിയിൽ ഡോ.ബെനറ്റ് ഏബ്രഹാം, ധർമ്മരാജ റസാലം എന്നിവർ ചേർന്ന് 95 ലക്ഷം രൂപയുടെ കമ്മീഷൻ പറ്റിയെന്ന് കരുതുന്നതിനാലാണ് ഇ ഡി സമാനമായ തുക കണ്ടുകെട്ടിയത്.

നേരത്തേ ഈ കേസുമായി ബന്ധപ്പെട്ട് ഇഡി കേരളത്തിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തുകയും ബിഷപ്പ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു നടപടി. കാരക്കോണം മെഡിക്കൽ കോളേജ് അഡ്മിഷന് വാങ്ങിയ തലവരിപ്പണത്തിലൂടെ സമ്പാദിച്ച കള്ളപ്പണം വിദേശനാണയചട്ടം ലംഘിച്ച് വെളുപ്പിച്ചെന്ന സംഭവത്തിലാണ് ഇ ഡി അന്വേഷണം നടത്തിയത് .

ബിഷപ്പിന് പുറമെ കോളേജ് ഡയറക്ടർ ഡോ ബെനറ്റ് അബ്രഹാമിനെയും ഇ ഡി ചോദ്യം ചെയ്യുന്നുണ്ട്. മൂന്ന് തവണയാണ് ഇരുവരെയും ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ബിഷപ്പിനു പുറമേ സഭാ സെക്രട്ടറി ടി ടി പ്രവീൺ ഉൾപ്പെടെയുള്ളവരാണ് കേസിലെ കൂട്ടുപ്രതികൾ. അന്വേഷണത്തിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ ഇ ഡി ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി തിരിച്ചയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version