Health

ഓസ്ട്രേലിയ പരിസ്ഥിതിനിയമപ്രകാരം കല്‍ക്കരിഖനി തടഞ്ഞു

Published

on

ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയ പരിസ്ഥിതിനിയമപ്രകാരം കല്‍ക്കരിഖനി തടഞ്ഞു. ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്ന് 10 കിലോമീറ്റര അകലെ പുതിയ ഖനിക്കുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ വ്യാഴാഴ്ച നിരസിച്ചു. പദ്ധതി ലോക പൈതൃക മേഖലയ്ക്ക് അസ്വീകാര്യമായ അപകടസാധ്യത ഉയര്‍ത്തിയതായി പരിസ്ഥിതിമന്ത്രി ടാനിയ പ്ലിബര്‍സെക് പറഞ്ഞു.

ഖനിയുടെ ഉടമ, വിവാദ ഓസ്ട്രേലിയന്‍ കോടീശ്വരന്‍ ക്ലൈവ് പാമര്‍ അനുമതി നിരസിക്കപ്പെട്ടതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സ്ഥാപനമായ സെന്‍ട്രല്‍ ക്വീന്‍സ്ലാന്റ്, ബ്രിസ്ബേനില്‍ നിന്ന് ഏകദേശം 700 കിലോമീറ്റര്‍ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ഒരു തുറന്ന ഖനി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു, അത് ഏകദേശം 20 വര്‍ഷത്തോളം പ്രവര്‍ത്തിക്കും.

ഫെഡറല്‍ ഗവണ്‍മെന്റ് ഖനി തടഞ്ഞേക്കുമെന്ന് കഴിഞ്ഞ വര്‍ഷം സൂചിപ്പിച്ചിരുന്നു. ഇത് പൊതു പരിഗണനയ്ക്ക് വിട്ടതിനുശേഷം ഡിപ്പാര്‍ട്ട്മെന്റിന് 10 ദിവസത്തിനുള്ളില്‍ 9,000-ത്തിലധികം സബ്മിഷനുകള്‍ ലഭിച്ചു – ഭൂരിഭാഗം പേരും പദ്ധതി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളുടെ സംവിധാനമായ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ സമുദ്രതാപനില ഉയരുന്നതിനാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നാല് വന്‍ ബ്ലീച്ചിംഗുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും അത് ‘വളരെ മോശം’ സാഹചര്യം ആണെന്നും അധികൃതര്‍ പറയുന്നു.

പാരിസ്ഥിതിക അപകടസാധ്യതകള്‍ ‘പ്രധാനമാണ്’ എന്ന് പറഞ്ഞ് ക്യൂന്‍സ്ലാന്‍ഡ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഖനിയുടെ അനുമതി നിരസിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

”പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്ന് ഞാന്‍ തീരുമാനിച്ചു,” മന്ത്രി വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചിട്ടുണ്ടെങ്കിലും ഒരു ഫെഡറല്‍ പരിസ്ഥിതി മന്ത്രി അവരുടെ അധികാരം ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഭാവിയില്‍ കല്‍ക്കരി, വാതക ഖനന പദ്ധതികള്‍ തടയാന്‍ ചില കോണുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്.

വിനാശകരമായ കാലാവസ്ഥാ വ്യതിയാനം തടയാൻ രാജ്യത്തിന് കഴിയില്ല; ഈ നൂറ്റാണ്ടില്‍ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിലനിര്‍ത്താനും എന്ന് ഗ്രീന്‍സ് രാഷ്ട്രീയ പാര്‍ട്ടിയെപ്പോലുള്ള പരിസ്ഥിതിവക്താക്കള്‍ പറയുന്നു.

ഫോസില്‍ ഇന്ധനങ്ങളുടെ പ്രധാന ആഗോള വിതരണക്കാരാണ് ഓസ്ട്രേലിയ. കയറ്റുമതിയെ കണക്കാക്കുമ്പോള്‍, ലോകത്തിന്റെ കാർബൺ പുറന്തള്ളലിന്റെ 3.6% ഉത്പാദിപ്പിക്കുന്നത് രാജ്യമാണ്, എന്നാല്‍ ലോക ജനസംഖ്യയുടെ 0.3% മാത്രമാണ് ഇവർ.

പുതിയ സര്‍ക്കാര്‍ ഓസ്ട്രേലിയയുടെ 2030-ലെ ഉദ്വമനം കുറയ്ക്കല്‍ ലക്ഷ്യം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, വാണിജ്യപരമായ അര്‍ത്ഥമുള്ള ഏതൊരു പുതിയ ഫോസില്‍ ഇന്ധന പദ്ധതികള്‍ക്കും അംഗീകാരം നല്‍കുമെന്നും അത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version