Uncategorized

ഓരോ പ്രവാസിയും വിദേശത്ത് രാജ്യത്തിന്റെ അംബാസഡര്‍മാര: പ്രധാനമന്ത്രി

Published

on

ഓരോ പ്രവാസിയും വിദേശത്ത് രാജ്യത്തിന്റെ അംബാസഡർമാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസിഭാരതിയ ദിവസ് മധ്യപ്രദേശിലെ ഇൻഡോറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെയുള്ള ഓരോ പ്രവാസി ഭാരതീയരും അവരവരുടെ മേഖലകളിൽ അഭൂതപൂർവമായ വിജയം നേടിയവരാണ്. ‘ഇന്ത്യയുടെ ഹൃദയം’ എന്ന് വിളിക്കപ്പെടുന്ന മധ്യപ്രദേശിൽ  പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് യോഗ, ആയുർവേദം, കുടിൽ വ്യവസായം, കരകൗശല വ്യവസായങ്ങൾ തുടങ്ങിയവയുടെയൊക്കെ ബ്രാൻഡ് അംബാസഡർമാരാണ് നിങ്ങൾ. വിദേശത്ത് ജനിച്ചു വളർന്ന അടുത്ത തലമുറയ്ക്ക് നമ്മുടെ നാടിനെകുറിച്ച് അറിയാൻ വലിയ ആകാംക്ഷയുണ്ടെന്നും മോദി പറഞ്ഞു. അതത് രാജ്യങ്ങളിൽ പ്രവാസികൾ നൽകിയ സംഭാവനകൾ രേഖപ്പെടുത്താൻ രാജ്യത്തെ സർവകലാശാലകൾ തയ്യാറാകണമെന്നും മോദി പറഞ്ഞു.

പ്രവാസി ഭാരതീയ ദിവസ് പലതരത്തിൽ സവിശേഷമാണ്. മധ്യപ്രദേശിലെ നർമ്മദാ നദിയുൾപ്പടെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദർശിക്കാൻ ഇവിടെയെത്തിയ പ്രവാസികൾ തയ്യാറാകണം. വൃത്തിയിൽ മാത്രമല്ല, രാജ്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിലും ഇൻഡോർ മുന്നിലാണ്. ഇവിടുത്തെ പലഹാരങ്ങൾ വായിൽ വെള്ളമൂറുന്നതാണെന്നും ഒരിക്കൽ കഴിച്ചാൽ മറ്റൊന്നിലേക്കും മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version