Crime

എല്ലാവർക്കും ശിക്ഷ വാങ്ങി നൽകലല്ല പ്രോസിക്യൂട്ടറുടെ ജോലി: ജഡ്ജി ഹണി എം വര്‍ഗ്ഗീസ്

Published

on

പ്രോസിക്യൂട്ടറുടെ ജോലി എല്ലാവർക്കും ശിക്ഷ വാങ്ങി നൽകലല്ലെന്ന് ജഡ്ജി ഹണി എം.വർഗീസ്. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം സമൂഹത്തോടാണെന്ന് സുപ്രീംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും നിയമവിദ്യാർഥികൾക്കുമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലായിരുന്നു ജഡ്ജി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെങ്കിൽ പ്രോസിക്യൂട്ടർ അത് അംഗീകരിക്കാൻ തയ്യാറാവുകയും അത്തരത്തിൽ ജാമ്യം നൽകുന്നതിനുള്ള ഇടപെടലുകൾ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടാവുകയും വേണം. എന്നാൽ അങ്ങനെ ചെയ്താൽ പഴി കേൾക്കുമെന്ന ഭീതിയാണ് പല പ്രോസിക്യൂട്ടർമാർക്കും. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണ നടത്തുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് ഹണി എം വർഗ്ഗീസ്.

 

#india #kerala #judge #judgement #honey #advocate #kochi #ernakulam #supremecourt #court #law

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version