Business

ഉപഭോക്താക്കൾക്ക് വരുമാനമാർഗ്ഗവുമായി സ്നാപ് ചാറ്റ്

Published

on

മുൻനിര സമൂഹമാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇന്ത്യയിൽ വേരുറപ്പിക്കുന്നതിന്റെ ഭാ​ഗമായി സ്വതന്ത്രകലാകാരന്മാരെ പിന്തുണയ്ക്കുന്ന സംവിധാനം അവതരിപ്പിക്കുന്നു. സ്‌നാപ്ചാറ്റിന്റെ സൗണ്ട്‌സ്‌നാപ്പിൽ മികച്ച മ്യൂസിക് കണ്ടെന്റുകൾ അപ്‌ലോഡ് ചെയ്യുന്ന കലാകാരന്മാർക്കായി സ്‌നാപ്ചാറ്റ് സൗണ്ട്സ് ക്രിയേറ്റർ ഫണ്ട് ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇതനുസരിച്ച് രാജ്യത്തെ പ്രാദേശിക കണ്ടന്റ് സൃഷ്ടാക്കളായ 20 കലാകാരന്മാർക്ക് 2,500 ഡോളർ (ഏകദേശം 2 ലക്ഷം രൂപ) വീതം ഈ മാസം മുതൽ ലഭിക്കും.

സ്വതന്ത്ര മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ ഡിസ്‌ട്രോകിഡുമായി സഹകരിച്ചാണ് സ്നാപ്ചാറ്റിന്റെ സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ട് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി കാലാകാരൻമാർക്ക് 50,000 ഡോളർ (ഏകദേശം 40 ലക്ഷം രൂപ) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപയോക്താക്കൾക്ക് അവരുടെ സ്നാപ്പുകളിലും സ്വന്തം സൃഷ്ടികളിലും ലൈസൻസുള്ള മ്യൂസിക് ഉൾപ്പെടുത്താൻ സഹായിക്കുന്ന ഫീച്ചറാണ് സൗണ്ട്സ്. സൗണ്ട്സ് ഫീച്ചർ തുടങ്ങിയതിനു ശേഷം സ്‌നാപ്‌ചാറ്റിൽ 270 കോടിയിലധികം വിഡിയോകൾ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. ഈ വിഡിയോകൾക്ക് കമ്പനിയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 18,300 കോടി വ്യൂസ് നേട്ടവും കൈവരിക്കാനായി‌.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version