International

ഇലക്ട്രിക് വാഹനങ്ങൾക്ക് കൂട്ടായി വൈദ്യുതീകരിച്ച റോഡ്

Published

on

ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ദീർഘദൂര ‌യാത്രകൾ. ഒറ്റ ചാർജിൽ നൂറു കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിലും ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് വെല്ലുവിളിയാകുമെന്ന് വാഹന വിദ​ഗ്ധർക്കിടയിൽ പൊതുവേ വിലയിരുത്തലുണ്ട്. ചാർജിങ് പോയിന്റുകളുടെ കുറവ്, ചാർജ് ചെയ്യാനെടുക്കുന്ന സമയം എന്നീ വിഷയങ്ങളിലാണ് പ്രശ്നം. എന്നാൽ റോഡിൽ യാത്ര ചെ‌യ്യുമ്പോൾ തന്നെ ചാർജ്ജ് ചെയ്യാനുള്ള സൗകര്യ‌മൊരുക്കുകയാണ് സ്വീഡൻ.

ലോകത്തെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് സ്വീഡൻ യാഥാർഥ്യമാക്കുന്നു. സ്ഥിരമായി വൈദ്യൂകരിച്ച റോഡ് നിർമാണത്തിന്റെ ആദ്യ ഘട്ടം 2025ഓടെ പൂർത്തിയാവും. റോഡ് യാഥാർഥ്യമായാൽ ഇലക്ട്രിക് വാഹനരം​ഗത്ത് വൻകുതിപ്പിന് തുടക്കമാകും. പ്രധാനന​ഗരങ്ങളായ സ്റ്റോക്ഹോം, ​ഗോതൻബർ​ഗ്, മാൽമോ തുടങ്ങിയ ന​ഗരങ്ങളെ ബന്ധിപ്പിക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതി. ഇല്ക്ട്രിഫൈഡ് റോഡുകൾ 3000 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുകയാണ് അടുത്ത ഘട്ടം. കാർബൺ പുറന്തള്ളൽ കുറക്കാനും ​ഗതാ​ഗതസൗകര്യം മെച്ചപ്പെ‌ടുത്താനും സ്വീഡൻ ഇതിലൂടെ ശ്രമിക്കുന്നു. ഇൻഡക്ഷൻ കോയിലുകൾ റോഡിന്റെ ഉപരിതലത്തിന്റെ അടിയിലൂ‌ടെ സ്ഥാപിച്ചാണ് പ്രത്യേക റോഡ് തയ്യാറാക്കുന്നത്. ഹെവി വാഹനങ്ങൾക്കുള്ള ഓവർഹെഡ് ഇലക്‌ട്രിക് ലൈൻ, റോഡിന്റെ അസ്ഫാൽറ്റിന് താഴെ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് കോയിലുകൾ, ഇലക്ട്രിക് ട്രക്കുകൾക്കുള്ള ചാർജിംഗ് റെയിൽ എന്നിവയും പരി​ഗണിക്കുന്നു.

തെക്കൻ സ്വീഡനിലെ ലണ്ട് നഗരത്തിൽ താൽക്കാലികമായി വൈദ്യുതീകരിച്ച നാല് റോഡുകൾ നിലവിലുണ്ട്. ഈ 21 കിലോമീറ്റർ റോഡ് സ്ഥിരമായി വൈദ്യുതീകരിക്കും. ഇലക്ട്രിക് റോഡ് യാഥാർഥ്യമായാൽ വൈദ്യുത വാഹനങ്ങളിലെ ബാറ്ററികൾ നിലവിലെ വലിപ്പത്തിന്റെ മൂന്നിലൊന്നായി കുറക്കാമെന്ന് ​ഗവേഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version