Kerala

ഇന്ത്യൻ ഒളിമ്പിക് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പി ടി ഉഷ

Published

on

ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് പി ടി ഉഷ. ഡൽഹിയിലെ ഒളിമ്പിക് അസ്സോസിയേഷൻ ആസ്ഥാനത്ത് എത്തിയാണ് അധ്യക്ഷസ്ഥാനം പി ടി ഉഷ ഏറ്റെടുത്തത്. അസ്സോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യവനിതയും ആദ്യമലയാളിയുമാണ് ഉഷ.

സുപ്രീം കോടതി മുൻ ജഡ്ജ് എൽ നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ബി ജെ പി-യുടെ നോമിനിയായി രാജ്യസഭയിലെത്തിയ ഉഷയ്ക്കെതിരെ മത്സരിക്കാന്‍ ആരും തയാറായിരുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് ഉഷ രാജ്യസഭയിലെത്തിയത്. 95 വർഷത്തെ ഐ ഒ എ ചരിത്രത്തിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ സജീവകായികതാരമാണ് ഉഷ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version