Business

ആപ്പിളുമായുള്ള തർക്കങ്ങൾ അവസാനിച്ചു: ഇലോൺ മസ്‌ക്

Published

on

ഇലോൺ മസ്കും ആപ്പിളും തമ്മിലുള്ള തർക്കം തീർന്നെന്ന് റിപ്പോർട്ട്. ആപ്പിൾ സി ഇ ഒ ടിം കുക്കിനെ സന്ദർശിച്ചതോടെയാണ് മസ്ക് – ആപ്പിൾ മഞ്ഞുരുകിയത്. ആപ്പ് സ്റ്റോറിൽ നിന്ന് ട്വിറ്റർ ആപ്പ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കിയെന്ന് മസ്ക് വ്യക്തമാക്കി.

കുക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലാണ് മസ്‌ക് കാര്യങ്ങൾ വെളിപ്പെടുത്തിയത്. “നല്ല സംഭാഷണമാണ് ഉണ്ടായത്. മറ്റ് കാര്യങ്ങൾക്കൊപ്പം ആപ്പ് സ്റ്റോറിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള തെറ്റിദ്ധാരണയും പരിഹരിച്ചിട്ടുണ്ട്. ആപ്പിൾ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ലെന്ന് ടിം വ്യക്തമാക്കി” മസ്ക് ട്വീറ്റ് ചെയ്തു. അതേസമയം ആപ്പിളിനും അതിന്റെ ആപ്പ് സ്റ്റോർ നയങ്ങൾക്കും എതിരെ ഇലോൺ മസ്ക് ചെയ്ത എല്ലാ ട്വീറ്റുകളും പിൻവലിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version