Education

ആകാശത്ത് വിസ്മയക്കാഴ്ച്ച സൃഷ്ടിക്കാൻ ഉല്‍ക്കകള്‍ എത്തുന്നു

Published

on

യു എ ഇ-യുടെ ആകാശത്ത് ഉല്‍ക്കാവര്‍ഷം കാണാൻ അവസരമൊരുങ്ങുന്നു. ഡിസംബര്‍ 14നും 15നുമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് 140-ഓളം ഉല്‍ക്കകള്‍ എത്തുന്നത്. ഈ വർഷത്തെ ഏറ്റവും അവസാന ഉൽക്കാവർഷമാണ് വരാനിരിക്കുന്നതെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് വ്യക്തമാക്കി.

സെക്കൻഡിൽ 70 കി.മി വേഗതയിലാകും ഉൽക്കാവർഷം. അന്തരീക്ഷമലിനീകരണവും മറ്റും കാരണം ഇക്കാലത്ത് ഇവയൊന്നും ഇത്രയധികം ഒരുമിച്ച് മനുഷ്യനേത്രങ്ങൾക്ക് കാണാനാകില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഈ ആകാശവിസ്മയം കാണാൻ പ്രത്യേക ഉപകരണങ്ങളോ മറ്റോ ആവശ്യമില്ലെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ അൽ ഹരിരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version