National

അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

Published

on

1985 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ അരുൺ ​ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ എന്നിവർക്കൊപ്പം അരുൺ ഗോയലും തിരഞ്ഞെടുപ്പ് പാനലിൽ ചേരും.

നേരത്തെ നേപ്പാൾ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്രനിരീക്ഷകനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെ നിയമിച്ചിരുന്നു. നവംബർ 22 വരെ ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധിസംഘത്തെ അദ്ദേഹം നയിക്കും. രാജീവ് കുമാർ നിരീക്ഷകൻ എന്ന നിലയിൽ കാഠ്മണ്ഡുവിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കും. ഈ മാസം 20-നാണ് നേപ്പാളിൽ തിരഞ്ഞെടുപ്പ്. ഫെഡറൽ പാർലമെന്റിലെ 275 സീറ്റുകളിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version