Business

അനധികൃത ഖനനക്കേസില്‍ ഉന്നത ഉദ്യോ​ഗസ്ഥ അറസ്റ്റിൽ

Published

on

ഛത്തീസ്ഗഢിൽ അനധികൃത ഖനനക്കേസിൽ ഉന്നതോദ്യോ​ഗസ്ഥ അറസ്റ്റിൽ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സർക്കാരിൽ ഡെപ്യൂട്ടി സെക്രട്ടറിയായ ചുമതല സൗമ്യ ചൗരസ്യയെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കേന്ദ്ര അന്വേഷണ ഏജൻസികൾ സൗമ്യയെ പലതവണ ചോദ്യം ചെയ്തിരുന്നു.

ഛത്തീസ്ഗഢിൽ കടത്തുന്ന ഓരോ ടൺ കൽക്കരിയ്ക്കും 25 രൂപ വീതം അനധികൃതമായി ഈടാക്കിയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായികളും രാഷ്ട്രീയക്കാരും ഇടനിലക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ആദായനികുതിവകുപ്പ് നൽകിയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഗൂഢാലോചനയുടെ സൂത്രധാരൻ, അഴിമതിക്ക് സഹായിച്ച മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്ക്, അനധികൃതവരുമാനത്തിന്റെ ഗുണഭോക്താക്കൾ ആരൊക്കെ എന്നതിലും അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version