Cinema

അച്ചടക്കലംഘനം; ഗായത്രി രഘുറാമിനെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

Published

on

നടി ഗായത്രി രഘുറാമിനെ ആറു മാസത്തേക്ക് ബിജെപിയിൽനിന്നു സസ്‌പെൻഡ് ചെയ്തു. നിരന്തരമായ അച്ചടക്കലംഘനത്തിനാണ് ഗായത്രി രഘുറാമിനെ സസ്‌പെൻഡ് ചെയ്യുന്നതെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ അറിയിച്ചു. പാർട്ടിയുടെ സാംസ്‌കാരികവിഭാഗം അധ്യക്ഷയാണ് ഗായത്രി രഘുറാം.

ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി തിരുച്ചി സൂര്യശിവയെ പാർട്ടി പരിപാടികളിൽനിന്നു മാറ്റിനിർത്തുന്നതായും അണ്ണാമലൈ അറിയിച്ചു. പാർട്ടി പ്രവർത്തകയോട് മോശമായി സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അതുവരെ തിരുച്ചി സൂര്യശിവയെ മാറ്റിനിർത്തുന്നതായും അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version