Connect with us

Tech

സഞ്ചാർ സാഥി ; നഷ്ടപ്പെട്ട സ്വന്തം ഫോൺ ഉടമയ്ക്ക് നേരിട്ട് ബ്ലോക്ക് ചെയ്യാം

Published

on

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ എളുപ്പവഴിയുമായി ‘സഞ്ചാർ സാഥി’. 2019ൽ ആരംഭിച്ച സേവനമാണിത്. ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിലായിരുന്നു ഇതുവരെ ഈ സേവനം സജീവമായിരുന്നത്. നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ഉൾപ്പെടെ സഹായിക്കുന്ന ഈ കേന്ദ്രപോർട്ടൽ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനസജ്ജമാകും. കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് നാളെയാണ്.

നിലവിൽ പോലീസ് വഴിയാണ് നഷ്ടമായ ഫോൺ ബ്ലോക്കിങ് നടപടിക്രമങ്ങൾ ചെയ്യുന്നത്. ഇനി വ്യക്തികൾക്ക് സ്വന്തം നിലയിൽ തന്നെ ഫോൺ നഷ്ടമായത് സംബന്ധിച്ച് ഓൺലൈനായി അപേക്ഷ നല്കാം. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം പ്രയോജനപ്പെടുത്തിയും ഫോൺ ഉപയോഗിക്കാനാവില്ല. ഫോൺ ഉടമസ്ഥന് തിരിച്ചു കിട്ടിയാൽ അൺബ്ലോക്ക് ചെയ്യാം.

ബ്ലോക്ക് അല്ലെങ്കിൽ അൺബ്ലോക്ക് ചെയ്യാനായി പൊലീസിൽ പരാതി നൽകിയശേഷം അതിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. കൂടാതെ നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റും കരുതണം. സഞ്ചാർ സാഥിയിൽ റജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ഇതിലേക്കായിരിക്കും വരിക. www.sancharsaathi.gov.in എന്ന സൈറ്റിൽ ‘ബ്ലോക്ക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ’ എന്ന ടാബ് ഓപ്പൺ ചെയ്യുക. നഷ്ടമായ ഫോണിലെ മൊബൈൽ നമ്പറുകൾ, ഐഎംഇഐ നമ്പറുകൾ (*#06# ഡയൽ ചെയ്താൽ അറിയാം), പരാതിയുടെ കോപ്പി, ബ്രാൻഡ്, മോഡൽ, ഇൻവോയ്സ്, പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയതിന്റെ വിവരങ്ങൾ, ഐഡി പ്രൂഫ്, ഒടിപി ഉൾപ്പെടെ സബ്മിറ്റ് ചെയ്യുക. അപ്പോൾ കിട്ടുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക. പോലീസ് വഴി നിലവിൽ ഇതെ റിക്വസ്റ്റ് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിൽ “Request already exist for..” എന്ന മെസേജ്, നല്കിയ നമ്പരിൽ കിട്ടും. ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile എന്ന ഓപ്ഷനിൽ ‘ബ്ലോക്കിങ് റിക്വസ്റ്റ് ഐഡി’ അടക്കം കൊടുക്കുക. ‘Know your mobile connections’ എന്ന ടാബ് വഴി ഒരാളുടെ പേരിൽ എത്ര മൊബൈൽ കണക‍്ഷനുണ്ടെന്ന് അറിയാനുമാവും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി

Published

on

By

ശമ്പളവും പെൻഷനും നൽകാൻ പോലും വായ്പയെടുക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി എന്ന് റിപ്പോർട്ടുകൾ. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിർദേശം നൽകി. ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മാർച്ച് 31ന് മുമ്പായി കമ്മീഷൻ ചെയ്യുന്ന പദ്ധതികൾക്ക് മാത്രം പണം അനുവദിക്കും. 2024-2025ൽ തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും.

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയതുവഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടിവന്നതിനൊപ്പം മൺസൂൺ കുറഞ്ഞതും ബോർഡിനെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുള്ള സംവിധാനങ്ങളും പ്രതിസന്ധിക്ക് കാരണമായി.

Continue Reading

Education

സാങ്കേതികസർവകലാശാല പരീക്ഷാകേന്ദ്രമാറ്റം ഇല്ല

Published

on

By

ഈ വർഷം നടത്തുന്ന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണ്ണയ റീഫണ്ട് ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് ഈ തുക റീഫണ്ട് ചെയ്യുന്നത്.

സെമസ്റ്റർ പരീക്ഷയിൽ വിജയിച്ചാലും ഇന്റേണൽ മാർക്ക് കുറവായതിനാൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ‘ലോ പാസ് ഗ്രേഡ്’ നൽകി വിജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കുമെന്ന് സർവകലാശാല അറിയിച്ചു.

Continue Reading

Business

സില്‍വര്‍ ലൈനിന് ഭൂമി വിട്ടുകൊടുക്കാനാവില്ല: ദക്ഷിണറെയില്‍വേ

Published

on

By

സംസ്ഥാനസർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയിൽവേ. ഭൂമി വിട്ടുകൊടുക്കുന്നത് ഭാവിയിൽ റയിൽവെയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര റെയിൽവേ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ ദക്ഷിണ റയിൽവെ വ്യക്തമാക്കുന്നു.

നിലവിലെ അലൈൻമെൻറ് കൂടിയാലോചനകളില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ നിലവിലെ റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കുമെന്നും സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തികബാധ്യത വരുത്തുമെന്നും വ്യക്തമാക്കുന്നു.

സിൽവർലൈൻ പദ്ധതിക്കായി 183 ഹൈക്ടർ ഭൂമിയാണ് വേണ്ടത്. ഇതിൽ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കിവെച്ചതാണ്. ഇത് ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം, റെയിൽവേ നിർമ്മിതികൾ പുനർനിർമ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയിൽവേ കൂടി വഹിക്കുന്നതിനാൽ അധിക സാമ്പത്തികബാധ്യത ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.