Connect with us

Automobile

റോബിൻ ബസ്സിനെ മാത്രം ലക്‌ഷ്യം വെച്ച് സംസ്ഥാനത്തെ എംവിഡി ക്രൂരത; എംവിഡിയുടെ സമഗ്രനിയമപാലനത്തിലെ അഭാവത്തിൽ ജനരോഷം പുകയുന്നു

Published

on

മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ കോടതിയിൽ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നിയമം അനുസരിച്ചുള്ള രെജിസ്ട്രേഷനിൽ പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടരുന്ന റോബിന്‍ ബസിനെ കഴിഞ്ഞ ദിവസവും തടഞ്ഞ് പരിശോധന നടത്തി. എംവിഡിയുടെ നടപടിയെ പുതുക്കാട് സംഘടിച്ചെത്തിയ നാട്ടുകാര്‍ കൂവി വിളിച്ചു. തുടര്‍ച്ചയായ പരിശോധന തങ്ങളെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാർ പ്രതികരിച്ചു. സര്‍വീസ് തുടരാനാണ് തീരുമാനമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.

നേരത്തെ മൂന്നു തവണ ബസ് എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയെങ്കിലും ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അങ്കമാലിയിലും സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചു.

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് കോടതി കയറിയാണ് ബസ് പുറത്തിറക്കിയത്. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയതിനുശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇടതടവില്ലാതെ എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കോവിഡിനുശേഷം തകർന്നടിഞ്ഞ ബസ് സർവീസ് മേഖല ഒരുപാട് വൈകിയാണ് കുറേശെ ഉണർവ്വിലേക്ക് നീങ്ങാൻ തുടങ്ങിയത്. പക്ഷെ സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ അസംബന്ധപരിഷ്കാരങ്ങളും ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും മൂലം ഈ വ്യവസായമേഖലയെ ഇല്ലാതാക്കാൻ ഏതൊക്കെയോ കേന്ദ്രങ്ങളിലെ ആരെങ്കിലും അവിശുദ്ധധാരണയിലെത്തിയതിന്റെ ലക്ഷണങ്ങളാണോ എന്ന് പൊതുജനം സംശയിക്കാൻ തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ് മേഖലയെയും യാത്രാബസ് മേഖലയെയും ഒരുമിച്ച് തകർക്കാൻ നീക്കങ്ങൾ മണക്കുന്നതാണ് ഇത്തരം സംശയങ്ങൾ ഉയരുന്നതിന്റെ കാരണം.

നിലവിൽ കേരളത്തിലെ പല ടൂറിസ്റ്റുബസുകാരും മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനരീതികളിലേക്ക് മാറിക്കഴിഞ്ഞുവെന്നിരിക്കേ യാത്രാബസ് സർവീസുകൾക്കുനേരെ കെ എസ് ആർ ടി സി-ക്കുവേണ്ടിയും അല്ലാതെയും നടത്തുന്ന പരാക്രമങ്ങളിൽ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. നിയമലംഘനങ്ങളുടെ ലിസ്റ്റ് തരാം; എംവിഡി കഴിവുണ്ടെങ്കിൽ തടയൂ എന്നുള്ള വെല്ലുവിളികളും വ്യാപകമായി രൂപപ്പെടുന്നുണ്ട്. ബസ് സർവ്വീസുകളോടുള്ള പരാക്രമം ഫലത്തിൽ ജനങ്ങളോട് നേരിട്ടുള്ള ആക്രമണമാവുന്നതാണ് ഉദ്യോഗസ്ഥർക്ക് നേരെ ജനരോഷം ഉയരാൻ കാരണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Automobile

ആറ്റുകാൽ പൊങ്കാല; കേരളത്തിന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

Published

on

By

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കേരളത്തിന് എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു, തിരുവനന്തപുരം സെൻട്രൽ-എറണാകുളം സ്‌പെഷ്യൽ മെമു, നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു എന്നിങ്ങനെ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ഇതിന് പുറമേ, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16348) ട്രെയിനിന് പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ് അനുവദിച്ചു.

എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യൽ മെമു എറണാകുളത്തുനിന്ന് പുലർച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ വൈകീട്ട് 3.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടും. നാഗർകോവിൽ-തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിലിൽനിന്ന് പുലർച്ച 2.15ന് പുറപ്പെട്ട് 3.32ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

Continue Reading

Automobile

ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പഴ്സണൽ സ്റ്റാഫ് 20

Published

on

By

മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിൽ പരമാവധി 25 പേരെ നിയമിക്കാമെന്ന ഇടതുമുന്നണി ധാരണ നിലനിൽക്കേ പുതിയ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പഴ്സണൽ സ്റ്റാഫിൽ 20 പേരെ മാത്രം നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. കൊല്ലം ജില്ലക്കാരനായ മന്ത്രി സ്വന്തം ജില്ലയിൽനിന്നാണ് കൂടുതൽ പേരെയും സ്റ്റാഫിൽ നിയമിച്ചത്.

സിപിഎം സംഘടനാ നേതാവ് എ.പി.രാജീവനെ അഡി.പ്രൈവറ്റ് സെക്രട്ടറിയായും കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ്) ജി.അനിൽ കുമാറിനെ അസി.പ്രൈവറ്റ് സെക്രട്ടറിയായും കൊല്ലം സ്വദേശിയായ സുവോളജി അധ്യാപകൻ രഞ്ജിത്തിനെ അഡി.പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു.

Continue Reading

Automobile

കേരളത്തിൽ 55 തീവണ്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിലെ സ്റ്റോപ്പ് തുടരും

Published

on

By

2023-ൽ യിൽ 197 വണ്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകൾ തുടരാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ഓഗസ്റ്റുമുതൽ ആറുമാസത്തേക്കായിരുന്നു 21 സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചത്.

പരശുറാം എക്സ്പ്രസിന് അനുവദിച്ച ചെറുവത്തൂർ, മലബാറിന് ചാലക്കുടി, കുറ്റിപ്പുറം, ഏറനാടിന് പഴയങ്ങാടി, മാവേലിക്ക്, തിരൂർ, ഹംസഫറിന് കണ്ണൂർ എന്നിവിടങ്ങളിലെ സ്റ്റോപ്പുകളും ഇതിൽപ്പെടും. അതേസമയം, സ്റ്റോപ്പുകൾ നിലനിർത്താൻ നിലവിലെ സാഹചര്യത്തിൽ ചെറിയ സ്റ്റേഷനുകൾക്ക് സാധ്യമല്ല. എക്‌സ്‌പ്രസ്, മെയിൽ വണ്ടികൾ നിർത്തണമെങ്കിൽ ബന്ധപ്പെട്ട സ്റ്റേഷനുകളിൽ യഥാക്രമം 16,672 രൂപ, 22,442 രൂപ ഈ വണ്ടികൾക്ക് വരുമാനം കിട്ടണം.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.