Connect with us

Health

പ്ലാസ്റ്റിക് മാലിന്യത്തിന് ചൈനീസ് പരിഹാരം

Published

on

ലോകമെങ്ങും ആശങ്കയായി മാറിയ പ്ലാസ്റ്റിക് മാലിന്യസംസ്കരണത്തിന് പതിയ സാധ്യതകള്‍ വെളിപ്പെടുത്തി ചൈനീസ് ഗവേഷകര്‍. നിലവില്‍ ലോകത്ത് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗസാധ്യമാക്കുകയോ താപോര്‍ജ്ജമായി മാറ്റുകയോ ആണ് ചെയ്യുന്നത്. അപ്പോഴും അതിന്‍റെ ഇരട്ടിയിലേറെ പ്ലാസ്റ്റിക്കുകള്‍ മാലിന്യമായി കരയിലും കടലിലും അവശേഷിക്കുന്നത് ഭാവിയില്‍ വലിയൊരു വിപത്തായി മാറുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ പരിഹാരശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ഇന്ന് ഈ രംഗത്ത് സജീവമായി ഗവേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് തങ്ങള്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷകര്‍ രംഗത്തെത്തിയത്.

ചൈനീസ് തീരദേശത്തെ ഉപ്പ് ചതുപ്പുകളിൽ നിന്നാണ് പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്ന് ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡൻസ് അറിയിച്ചു. ചൈനയുടെ ഡാഫെങ്, മഞ്ഞക്കടലിന്‍റെ തീരത്തിനടുത്തുള്ള യുനെസ്‌കോ സംരക്ഷിത സൈറ്റാണ്. അവിടെ നിന്നാണ് ഈ പ്രത്യേക ‘ഭൗമ പ്ലാസ്റ്റിഫിയർ’ കണ്ടെത്തിയത്. ഈ പ്രദേശത്തെ ‘മനുഷ്യനിർമ്മിത പാരിസ്ഥിതിക കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് സജീവമായ തീരപ്രദേശത്തിന്‍റെ സാന്നിധ്യത്തിൽ ജീവിക്കാനാകുന്ന തരത്തിലേക്ക് വന്യമൃഗങ്ങള്‍ പരിണമിച്ച ഒരു ആവാസവ്യവസ്ഥയാണ്. ചൈനയിലെയും യുകെയിലെയും ഗവേഷകർ 2021 മെയ് മാസത്തിൽ പ്രദേശത്തെ സൂക്ഷ്മാണുക്കളെ പരിശോധിച്ചിരുന്നു. ഇരു ഗവേഷകസംഘങ്ങളും ചേര്‍ന്നാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ വേലിയേറ്റം ഉൾപ്പെടെ ആധുനികയുഗത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളെ നേരിടാൻ ശാസ്ത്രജ്ഞർ ഫംഗസും ബാക്ടീരിയയും പോലുള്ള സൂക്ഷ്മാണുക്കളെ കൂടുതലായി പരിഗണിക്കുനു എന്ന് ക്യൂ ഗാർഡൻസ് പറഞ്ഞു. ഇതുവരെയായി പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയും കണ്ടെത്തിയെന്നും ക്യൂ ഗാര്‍ഡന്‍സ് അവകാശപ്പെട്ടു.

യുഎന്‍ പാരിസ്ഥിതിക പദ്ധതി പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020-ൽ മാത്രം ഏകദേശം 238 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കാണ് ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതില്‍ പകുതിയില്‍ അധികവും ഭൂമിയിലും കടലിലുമായി ഉപേക്ഷിക്കപ്പെടുന്നു. വലിയൊരു ശതമാനം കത്തിക്കുന്നതിലൂടെ അന്തരീക്ഷമലിനീകരണമുണ്ടാകുന്നു. ഈയൊരു വെല്ലുവിളിയെ മറികടക്കാനുള്ള ശ്രമത്തിലാണ് പാരിസ്ഥിതിക സംഘടനകളും ഗവേഷകരും. ഇതുസംബന്ധിച്ച് അടുത്ത വര്‍ഷം 200-ഓളം രാജ്യങ്ങളെ പങ്കെടുപ്പിച്ച് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനായി നിയമപരമായ കരാറിലെത്താൻ പാരീസില്‍ യോഗം സംഘടിപ്പിക്കാനുള്ള തയ്യൊറെടുപ്പിലാണ് യുഎന്‍.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

തണ്ണീർക്കൊമ്പന്റെ ജഡത്തിനൊപ്പം ഫോട്ടോഷൂട്ട്; വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ പരാതി

Published

on

By

തണ്ണീർക്കൊമ്പന്റെ ജഡത്തിനൊപ്പം നിന്ന് ഫോട്ടോഷൂട്ട് നടത്തിയ കേരള വനം വകുപ്പിലെ 14 ജീവനക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത്‌ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു അനിമൽ ലീഗൽ ഫോഴ്സ് എന്ന സംഘടന വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോക്ക് പരാതി നൽകി.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണ്. രണ്ടു വട്ടം മയക്കുവെടി ഏറ്റതും വെള്ളം പോലും നിഷേധിക്കപ്പെട്ടതുമായ ഒരു ജീവി പാതിരാത്രിയിൽ ലോറിയിൽ തന്നെ ഹൃദയം പൊട്ടി മരിച്ചപ്പോൾ സൂര്യപ്രകാശത്തിൽ ആ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ നേരം വെളുക്കുന്നത് കാത്തുനിൽക്കുകയായിരുന്നു കേരള വനം വകുപ്പ് ജീവനക്കാരെന്ന് ആനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി എയ്ഞ്ചൽസ് നായർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Automobile

സംസ്ഥാനത്ത് ഡ്രൈവിം​ഗ് ലൈസൻസിനുള്ള നടപടിക്രമങ്ങൾ അടിമുടി മാറുന്നു

Published

on

By

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റങ്ങൾ വരുത്താൻ ​ഗതാ​ഗതവകുപ്പ് ആലോചിക്കുന്നു. ഇത് സംബന്ധിച്ച് പഠിച്ച് പരിഷ്‌ക്കാരങ്ങൾ നിർദേശിക്കാൻ പത്തംഗകമ്മിറ്റിയെ നിയോഗിച്ചു. സീനിയർ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണർ അധ്യക്ഷനായ കമ്മിറ്റിയോട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങൾ വർധിക്കുന്നതിന് കാരണം ഡ്രൈവിങിൽ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്‌കാരങ്ങൾക്ക് നിർദ്ദേശം നൽകിയത്.

Continue Reading

Crime

ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജി തള്ളി

Published

on

By

ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നു എന്നും കാണിച്ച് നൽകിയ ലൈലയുടെ ജാമ്യഹർജിയിൽ നേരത്തേ വാദം പൂർത്തിയായിരുന്നെങ്കിലും വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.

സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാ​ദം കണക്കിലെടുത്താണ് ജസ്റ്റിസ് സോഫി തോമസിന്റെ നടപടി. എറണാകുളം കാലടി സ്വദേശിനി റോസ്‌ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾ പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത്‌ സംസ്കരിച്ചെന്നാണ് കേസ്.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.